ഈ നക്ഷത്രക്കാര്‍ക്കു പുതിയ പ്രണയ ബന്ധം, കുടുംബ ജീവിതം സന്തോഷകരം

ഇന്നത്തെ നക്ഷത്ര ഫലം 30-8-2025
daily horoscope
ഇന്നത്തെ നക്ഷത്ര ഫലം daily horoscopeAI Image
Updated on
1 min read

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

ഇന്ന് ഇറങ്ങി പുറപ്പെടുന്ന കാര്യങ്ങള്‍ എല്ലാം വിജയിപ്പിക്കാന്‍ സാധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും, ഉല്ലാസയാത്രയില്‍ പങ്കെടുക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പൊതുവേ ഒരു ഉന്മേഷം ഇല്ലായ്മ അനു ഭവപ്പെടാം. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വിദേശത്തുനിന്ന് സന്തോഷവാര്‍ത്ത എത്തിച്ചേരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

പുതിയ ചുമതലകള്‍ ഏറ്റെടുക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മികച്ച സമയമാണ്. ബന്ധുക്കളുമായി ഒത്തുകൂടാന്‍ സാധി ക്കും. മക്കളുടെ നേട്ടത്തില്‍ സന്തോഷിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

കുടുംബത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനില്‍ക്കും. ആഡംബരങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കും

daily horoscope
അറിയാം, രത്‌നങ്ങളുടെ സവിശേഷതകളും ഫലവും

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ഏറ്റവും അധികം ഈശ്വരാധീനമുള്ള കാലമാണ്. കാര്യങ്ങളെല്ലാം അനുകൂലമായി നടക്കും. സാമ്പത്തിക നില ഭദ്രമാണ്. പരീക്ഷയില്‍ ഉന്നത വിജയം നേടും.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടാകും. ഇഷ്ടപ്പെട്ട വിഷയം തുടര്‍ന്ന് പഠിക്കാന്‍ സാധിക്കും. സഹോദരന്റെ സഹായം ല ഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്തു തീര്‍ക്കാന്‍ കഴിയും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):

ബിസിനസ് ആവശ്യത്തിനായി കൂടുതല്‍ പണം നിക്ഷേപിക്കേണ്ടിവരും. ചെറിയ യാത്രകള്‍ നടത്തും. പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

daily horoscope
വിവാഹത്തിനും ഗൃഹപ്രവേശത്തിനും മുഹൂര്‍ത്തങ്ങള്‍, ശാന്തസുന്ദരം ഈയാഴ്ച

ധനു(മൂലം, പൂരാടം, ഉത്രാടം1/4):

കുറച്ച് നാളായി പരിശ്രമിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആകും. പ്രണയിതാക്കളുടെ വിവാഹ കാര്യം ഗുരുജനങ്ങളു ടെ ആശിര്‍വാദത്തോടെ തീരുമാനിക്കും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. പങ്കാളിയുടെ സഹായം ലഭിക്കും. സുഹൃത്തുക്കളെ കണ്ടു മുട്ടും. പുതിയ വാഹനം സ്വന്തമാക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

എതിരാളികളെ വശത്താക്കാന്‍ സാധിക്കും. ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കുന്നതാണ്. പൊതുവേ ഭാഗ്യമുള്ള ഒരു ദിവസമായി അനുഭവപ്പെടും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ പല കാര്യങ്ങള്‍ക്കും ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം നന്നല്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Summary

Daily Horoscope, astrology prediction August 30, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com