Today's Rashi Phalam August 29 |മക്കളുടെ നേട്ടം സന്തോഷം നൽകും,സുഹൃത്തുക്കളുമായി ഉല്ലാസ യാത്ര നടത്തും

ഇന്നത്തെ നക്ഷത്രഫലം – 29-08-2026
Today's Rashi Phalam August 22
Daily Horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തീരുമാനിച്ച ഒരു കാര്യത്തിൽ അനുകൂലമായ മാറ്റം ഉണ്ടാകും. സാമ്പത്തികമായി പ്രതീക്ഷിച്ച സഹായം ലഭിക്കും. പ്രണയബന്ധത്തിൽ സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരത്തിൽ പുതിയ ഇടപാടുകൾക്ക് തുടക്കമാകും. പണം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട നല്ല വാർത്ത ലഭിക്കും. യാത്ര വിജയകരമാകും

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഔദ്യോഗിക കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്ക് ആത്മവിശ്വാസം വർധിക്കും. പ്രണയകാര്യത്തിൽ തെറ്റിദ്ധാരണ മാറും.

Today's Rashi Phalam August 22
'തേങ്ങാമരമതു കായ്ക്കണമെങ്കില്‍, കുമ്മാട്ടിക്കൊരു തേങ്ങ കൊടുപ്പിന്‍'

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നാളുകളായി കാത്തിരുന്ന ഒരു മറുപടി ലഭിക്കും. സാമ്പത്തികമായി ചെറിയ നേട്ടം ഉണ്ടാകും. ഉല്ലാസ യാത്ര നടത്തും. വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ബിസിനസിൽ പ്രതീക്ഷിക്കാത്ത ഒരു അവസരം ലഭിക്കും. മക്കളുടെ നേട്ടം സന്തോഷം നൽകും. സുഹൃത്തുക്കളുമായി ഉല്ലാസ യാത്ര നടത്തും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മുടങ്ങിക്കിടന്ന പണമിടപാട് പൂർത്തിയാകും.ഔ ദ്യോഗിക രംഗത്ത് അംഗീകാരം ലഭിക്കും. പഠനത്തിൽ മികച്ച ഫലം നേടും. ബന്ധുക്കളിൽ ഒരാളുമായി പ്രധാനപ്പെട്ട സംഭാഷണം നടക്കും.

Today's Rashi Phalam August 22
പർപ്പടകപ്പുല്ലണിഞ്ഞ് തള്ളയും കിരാതനും; തൃശൂരിന്റെ നാട്ടുവഴികളിൽ കുമ്മാട്ടിയാട്ടം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമു ണ്ടാകും. പ്രണയബന്ധത്തിൽ മനസ്സുതുറന്നുള്ള സംഭാഷണം നടക്കും. വാഹനം വാങ്ങും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രധാനപ്പെട്ട ഒരു തീരുമാനത്തിൽ വ്യക്തത ലഭിക്കും. വ്യാപാരികൾക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കും. പരീക്ഷാഫലം പ്രതീക്ഷിച്ചതിലും മെച്ചപ്പെടും. പ്രതീക്ഷിക്കാത്ത യാത്ര വേണ്ടി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ അവസരങ്ങൾ തേടിയെത്തും. സാമ്പത്തി കമായി അനുകൂലമായ ഇടപാട് നടക്കും. പ്രണയ ബന്ധത്തിൽ സന്തോഷകരമായ വാർത്ത ലഭിക്കും.ഔദ്യോഗിക കൂടിക്കാഴ്ച ഫലപ്രദമാകും.

Today's Rashi Phalam August 22
'അഹങ്കാരത്തിന് മേൽ വിനയത്തിന്റെ വിജയം', ത്രിവിക്രമൻ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് മഹാവിഷ്ണു; വാമനാവതാരത്തിന്റെ സന്ദേശം എന്ത്?

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പ്രധാനപ്പെട്ട രേഖകൾ സംബന്ധിച്ച ജോലി പൂർത്തിയാക്കും. പണം ലഭിക്കാനുള്ള തടസ്സം മാറും. മക്കളുടെ പഠനകാര്യത്തിൽ നല്ല പുരോഗതി കാണാം. ഒരു ബന്ധുവിന്റെ സഹായം ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയം നടപ്പാക്കാൻ അനുകൂലമായ സാഹചര്യം ലഭിക്കും. ഔദ്യോഗിക രംഗത്ത് പുതിയ ചുമതല ലഭിക്കും. പ്രണയബന്ധത്തിൽ അടുപ്പം വർധിക്കും. പ്രധാനപ്പെട്ട ഒരാളെ പരിചയപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം ലഭിക്കും. പഠനകാര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടാകും. കുടുംബത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പുതിയൊരു അവസരം സ്വീകരിക്കുന്നതിന് മുമ്പ് കാര്യങ്ങൾ നന്നായി പരിശോധിക്കുക.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com