Today's Rashi Phalam August 30|പണം സംബന്ധിച്ച തടസ്സം നീങ്ങും, സുഹൃത്തിൽ നിന്നൊരു സന്തോഷ വാർത്ത കേൾക്കും

ഇന്നത്തെ നക്ഷത്രഫലം – 30-8-2026
Daily Horoscope Today's Rashi Phalam August 30
Daily Horoscope
Published on

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തീരുമാനിച്ച ഒരു കാര്യത്തിൽ അനുകൂലമായ മാറ്റം ഉണ്ടാകും. സുഹൃത്തിൽ നിന്ന് ലഭിക്കുന്ന സഹായം പ്രയോജനപ്പെടും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം കൈവരിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച നടത്താൻ അവസരം ലഭിക്കും. പ്രതീക്ഷിച്ച പണം ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

നാളുകളായി കാത്തിരുന്ന മറുപടി ലഭിക്കും. പഠന കാര്യങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കും. ബന്ധങ്ങളിൽ ഉണ്ടായിരുന്ന ചെറിയ തെറ്റിദ്ധാരണ മാറും. ഒരു പുതിയ പദ്ധതി ആലോചിച്ച് തുടങ്ങും.

Daily Horoscope Today's Rashi Phalam August 30
ഇന്ന് രക്ഷാബന്ധൻ; എന്താണ് ഐതീഹ്യം, പുരാണ കഥകൾ അറിയാം

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തികമായി പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. ഔദ്യോഗികമായ ഒരു ചർച്ച ഫലപ്രദമാകും. ദാമ്പത്യബന്ധത്തിൽ സന്തോഷകരമായ സാഹചര്യം ഉണ്ടാകും. ദൂരയാത്രയ്ക്ക് അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ തീരുമാനത്തിന് മറ്റുള്ളവരുടെ പിന്തുണ ലഭിക്കും. ഒരു പ്രധാന രേഖയുമായി ബന്ധപ്പെട്ട കാര്യം ശരിയാകും. പുതിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കും. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മുടങ്ങിക്കിടന്ന സാമ്പത്തിക ഇടപാട് പൂർത്തിയാക്കും. പരീക്ഷയ്ക്കും മത്സരങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് നല്ല ഫലം ലഭിക്കും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തും.

Daily Horoscope Today's Rashi Phalam August 30
വിവാഹമോ സാമ്പത്തിക ചര്‍ച്ചകളോ ഉയര്‍ന്നുവന്നേക്കാം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കാൻ അനുയോജ്യമായ ദിവസമാണ്. പണം സംബന്ധിച്ച തടസ്സം നീങ്ങും.അടുത്ത സുഹൃത്തിൽ നിന്നൊരു സന്തോഷ വാർത്ത കേൾക്കും. വസ്തു വാങ്ങാൻ കഴിയും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

നിങ്ങൾ പ്രതീക്ഷിച്ച സഹായം സമയത്ത് ലഭിക്കും. പുതിയ അവസരം ലഭിക്കും. കുടുംബത്തിലെ ഒരു വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ദൂരസ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഴയ സുഹൃത്തിനെ വീണ്ടും കാണാൻ അവസരം ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പഠന രംഗത്തുള്ളവർക്ക് നല്ല വാർത്ത ലഭിക്കും. രാത്രിയിലെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക.

Daily Horoscope Today's Rashi Phalam August 30
'അഹങ്കാരത്തിന് മേൽ വിനയത്തിന്റെ വിജയം', ത്രിവിക്രമൻ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് മഹാവിഷ്ണു; വാമനാവതാരത്തിന്റെ സന്ദേശം എന്ത്?

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പ്രധാനപ്പെട്ട ഒരു കാര്യത്തിൽ അനുകൂല മറുപടി ലഭിക്കും. ഔദ്യോഗിക രേഖകൾ സംബന്ധിച്ച തട സ്സം മാറും. ദാമ്പത്യജീവിതത്തിൽ സന്തോഷകര മായ സമയമാണ്.പുതിയൊരു യാത്ര ചെയ്യും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

അപ്രതീക്ഷിതമായി ഒരു സാമ്പത്തിക സഹായം ലഭിക്കും. പ്രധാനപ്പെട്ടവ്യക്തിയുമായിസംസാരിക്കാൻ അവസരം ഉണ്ടാകും. പരീക്ഷാഫലം അനുകൂല മാകും. പുണ്യസ്ഥലം സന്ദർശിക്കാൻ കഴിയും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മുടങ്ങിക്കിടന്ന ഒരു കരാർ പൂർത്തിയാക്കാൻ സാധിക്കും. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. യാത്രയുമായി ബന്ധപ്പെട്ട ആഗ്രഹം സഫലമാകും.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com