ഇന്ന് രക്ഷാബന്ധൻ; എന്താണ് ഐതീഹ്യം, പുരാണ കഥകൾ അറിയാം

Today is Raksha Bandhan, what is the importants
Raksha bandhan
Edited By:
Updated on
2 min read

ഹൈന്ദവ പാരമ്പര്യത്തിൽ സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹത്തിന്റെയും പരസ്പര സംരക്ഷണത്തിന്റെയും പ്രതീകമായി ആചരിക്കു ന്ന പ്രധാന ആഘോഷമാണ് രക്ഷാബന്ധൻ. ശ്രാവണ മാസത്തിലെ പൗർണമി ദിവസത്തിലാണ് സാധാരണയായി രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ഈ ദിവസം സഹോദരി സഹോദരന്റെ കൈയിൽ രാഖി കെട്ടുകയും സഹോദരൻ അവളുടെ സംര ക്ഷണത്തിനും ക്ഷേമത്തിനും ഒപ്പം നിൽക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു.

രക്ഷാബന്ധന്റെ ഐതിഹ്യം

രക്ഷാബന്ധനുമായി ബന്ധപ്പെട്ട് നിരവധി പുരാണ കഥകൾ പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രസി ദ്ധമായത് ശ്രീകൃഷ്ണനും ദ്രൗപദിയും തമ്മിലുള്ള സ്നേഹബന്ധവുമായി ബന്ധപ്പെട്ടതാണ്.ഒരിക്കൽ ശ്രീകൃഷ്ണന്റെ വിരലിൽ മുറിവുണ്ടായി രക്തം വന്നപ്പോൾ ദ്രൗപദി തന്റെ വസ്ത്രത്തിന്റെ ഒരു കഷണം കീറി അദ്ദേഹത്തിന്റെ വിരലിൽ കെട്ടി. ദ്രൗപദിയുടെ ഈ സ്നേഹപൂർവമായ പ്രവൃത്തിയെ സഹോദരീസ്നേഹമായി കൃഷ്ണൻ സ്വീകരിച്ചു. ദ്രൗപദിക്ക് ആവശ്യമുള്ള സമയത്ത് സംരക്ഷണം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ഐതിഹ്യം പറയുന്നു.

പിന്നീട് ചൂതാട്ടസഭയിൽ ദ്രൗപദി അപമാനിക്കപ്പെട്ടപ്പോൾ അവളുടെ മാനവും അഭിമാനവും സംരക്ഷിക്കാൻ ശ്രീകൃഷ്ണൻ ഇടപെട്ടുവെന്നാണ് മഹാഭാരതപരമ്പരയിൽ പറയുന്നത്. ദ്രൗപദി കെട്ടിയ ആ ചെറിയ വസ്ത്രക്കഷണവും കൃഷ്ണൻ നൽകിയ സംരക്ഷണവും തമ്മിലുള്ള ബന്ധം രക്ഷാബന്ധന്റെ ആശയവുമായി കൂട്ടി ച്ചേർത്താണ് ഈ കഥ പറയപ്പെടുന്നത്.

മറ്റൊരു പ്രസിദ്ധമായ ഐതിഹ്യം ഇന്ദ്രനും ഇന്ദ്രാണിയും സംബന്ധിച്ചുള്ളതാണ്. ദേവാസുരയുദ്ധത്തിൽ ഇന്ദ്രൻ വിഷമകരമായ സാഹചര്യത്തിൽ അകപ്പെട്ടപ്പോൾ ഇന്ദ്രാണി മന്ത്രോച്ചാരണങ്ങളോ ടെ വിശുദ്ധമായ രക്ഷാസൂത്രം തയ്യാറാക്കി ഇന്ദ്ര ന്റെ കൈയിൽ കെട്ടിയതായി പുരാണകഥ പറയുന്നു. അതിനുശേഷം ഇന്ദ്രന് വിജയവും സംരക്ഷ ണവും ലഭിച്ചുവെന്നാണ് വിശ്വാസം. ഇതിലൂടെ രക്ഷാസൂത്രത്തിന് സംരക്ഷണത്തിന്റെ ശക്തിയുണ്ടെന്ന വിശ്വാസം ശക്തമായി.

രാഖിയുടെ പ്രാധാന്യം

രക്ഷാബന്ധൻ ദിവസം സഹോദരി സഹോദരന്റെ കൈയിൽ രാഖി കെട്ടി തിലകം ചാർത്തുകയും മ ധുരപലഹാരങ്ങൾ നൽകുകയും ചെയ്യുന്നു. സ ഹോദരൻ സഹോദരിക്ക് സമ്മാനങ്ങൾ നൽകു കയും അവളുടെ സംരക്ഷണത്തിനും ക്ഷേമത്തി നും ഒപ്പം നിൽക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. രാഖി ഒരു സാധാരണ നൂൽ മാത്രമല്ല. സ്നേഹം, വിശ്വാസം, ഉത്തരവാദിത്തം, സംരക്ഷണം എന്നിവ യുടെ പ്രതീകമായാണ് അതിനെ കാണുന്നത്.

രക്തബന്ധമുള്ള സഹോദരങ്ങൾക്കു മാത്രമല്ല, സ്നേഹവും വിശ്വാസവും പങ്കിടുന്ന ബന്ധങ്ങൾ ക്കും ഈ ആഘോഷം വലിയ പ്രാധാന്യം നൽകു ന്നു. ആചാരങ്ങൾ രക്ഷാബന്ധൻ ദിനത്തിൽ വീടുകളിൽ പൂജകളും പ്രാർത്ഥനകളും നടത്തുന്നു. സഹോദരനെ ഇരു ത്തി നെറ്റിയിൽ ചന്ദനം അല്ലെങ്കിൽ കുങ്കുമം ചാർത്തി, ദീപം തെളിച്ച് ആരതി നടത്തി രാഖി കെട്ടുന്നതാണ് പ്രധാന ചടങ്ങ്. തുടർന്ന് മധുരപല ഹാരങ്ങൾ നൽകുന്നു. സഹോദരൻ സഹോദരി ക്ക് വസ്ത്രം, ആഭരണം, പണം തുടങ്ങിയ സമ്മാന ങ്ങൾ നൽകുന്ന പതിവുമുണ്ട്. കാലത്തിനനുസരിച്ച് ആഘോഷരീതികളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാന സന്ദേശം മാറിയിട്ടില്ല.

പരസ്പര സ്നേഹവും വിശ്വാസവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും തന്നെയാണ് രക്ഷാബന്ധന്റെ കാതൽ. സ്നേഹത്തിന്റെ ആഘോഷം ഇന്നത്തെ കാലത്ത് കുടുംബാംഗങ്ങൾ പല സ്ഥലങ്ങളിലായി താമസിക്കുന്ന സാഹചര്യത്തിലും രക്ഷാബന്ധൻ ബന്ധങ്ങളെ കൂടുതൽ ശക്തമാ ക്കുന്ന അവസരമായി മാറിയിരിക്കുന്നു. ദൂരെയുള്ള സഹോദരന് തപാൽ വഴിയോ മറ്റു മാർഗങ്ങ ളിലൂടെയോ രാഖി അയയ്ക്കുന്ന പതിവും വ്യാപകമാണ്. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധ ത്തിന്റെ മഹത്വം ഓർമ്മിപ്പിക്കുന്ന ഈ ദിനം കുടും ബബന്ധങ്ങൾക്ക് കൂടുതൽ ഊഷ്മളത നൽകു ന്നു. ഒരു ചെറിയ നൂലിഴയിൽ വലിയൊരു സ്നേഹ ബന്ധത്തെ കോർത്തിണക്കുന്ന ഉത്സവമാണ് രക്ഷാബന്ധൻ. സംരക്ഷണം എന്നത് ഒരാളുടെ മാത്രം കടമയല്ലെന്നും പരസ്പര സ്നേഹവും കരുതലുമാണ് ബന്ധങ്ങളുടെ യഥാർത്ഥ ശക്തിയെന്നും ഈ ആഘോഷം നമ്മെ ഓർമ്മിപ്പിക്കുന്നു

Summary

Today is Raksha Bandhan, what is the importants

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com