സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം, യാത്രകൾ ഗുണകരം
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലിയിൽ ഉയർച്ച നേടും.കുടുംബത്തിൽ ഒരു മം ഗള കർമ്മം തീരുമാനിക്കപ്പെടാൻ ഇടയുണ്ട്.സാമ്പ ത്തിക ഇടപാടുകൾ ഗുണകരമായി മാറും. അടുപ്പ മുള്ളവരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭി ക്കും. വാഹനം ഉപയോഗിക്കുമ്പോൾ കൂടു തൽ ജാഗ്രത വേണം. ചില സാമ്പത്തിക ബാധ്യതകൾ ഉയരാൻ സാധ്യതയുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പരീക്ഷകൾ ക്കും ടെസ്റ്റുകൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം. വിദേശ ജോലിക്ക് അനുകൂ ലമായ സാഹചര്യം തെളിയും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വീട് അറ്റകുറ്റപ്പണികൾ ആരംഭിക്കാം. ഏജൻസി ഇടപാടുകൾ ലാഭകരമായി മാറും. ചിലർക്ക് വായ്പ സംബന്ധമായ കാര്യങ്ങൾ മുന്നോട്ട് പോകും. എതിരാളികളുടെ ഇടപെടൽ ഉണ്ടാകാം.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
വ്യാപാര രംഗത്ത് വികസന സാധ്യത കാണുന്നു. കൃഷിയിൽ നിന്ന് നേട്ടം ലഭിക്കും. ശത്രുക്കളുമായി വാക്കുതർക്കം ഒഴിവാക്കുക. വാഹനം മാറ്റി വാ ങ്ങാനുള്ള ആലോചന ഫലപ്രദമാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വിദേശ വ്യാപാരം ഗുണകരമായി മാറും.കോടതി കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.മകന്റെയോ മ കളുടെയോ വിവാഹകാര്യത്തിൽ പുരോഗതിയു ണ്ടാകും.പങ്കാളിയുടെ നിർദ്ദേശങ്ങൾപരിഗണിക്കു ക.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ബിസിനസ്സിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. നേരത്തെ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ കിട്ടും. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുക. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട്നടക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും. പ്രൊഫഷണൽ രംഗത്ത് പ്രശസ്തി നേടാൻ ഇടയുണ്ട്. മക്കൾക്ക് വേണ്ടിയുള്ള ചിലവുകൾ വർദ്ധിക്കാം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ജോലിയിൽ ഉയർച്ച നേടും. കലാരംഗത്ത് അംഗീകാരം ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ ഗുണകരമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പങ്കാളിയെ കൊണ്ട് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാം. പണം ഇടപാടുകൾ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ അവസരങ്ങൾ ലഭിക്കും. മക്കളുടെ വിജയങ്ങളിൽ സന്തോഷിക്കാൻ കഴിയും. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാൻ ഇടയുണ്ട്. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ അവസരം ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ ജോലിയിൽ പ്രവേശിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
Daily horoscope february 26.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

