

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ചില ആഗ്രഹങ്ങൾ യാഥാർത്ഥ്യമാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. യാത്ര ഗുണകരമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പുതിയ പരിചയങ്ങൾ ജീവിതത്തിൽ സഹായകരമാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. നല്ല വാർത്തകൾ ലഭിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ആശയവിനിമയം ഗുണകരമാകും. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം നേടും. സാഹിത്യരംഗത്ത് ശോഭിക്കാൻ ആകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. പങ്കാളിയുമായുള്ള തെറ്റിദ്ധാരണകൾക്ക് പരിഹാരം ആകും. ഔദ്യോഗിക യാത്ര ആവശ്യമായി വരും. സാമ്പത്തിക ഞെരുക്കം തുടരും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പ്രതീക്ഷിക്കാത്തചിലവുകൾ ഉണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. മക്കളുടെ ആവശ്യങ്ങ ൾ വർദ്ധിച്ചു വരും. പഴയകാല സൗഹൃദങ്ങൾ പുന സ്ഥാപിക്കാൻ സാധിക്കും. യാത്ര ഗുണകരമാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ദീർഘകാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും സാമ്പത്തിക പുരോഗതി കൈവരി ക്കും പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും കുടുംബ സ്വത്ത് കൈവശം വന്നുചേരും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ജോലിഭാരം വർദ്ധിക്കാൻ ഇടയുണ്ട്. യാത്രാ ലക്ഷ്യം നിറവേറും. ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും. പല വഴികളിലൂടെ പണം കണ്ടെത്താൻ സാധിക്കും. എതിരാളികളെ കരുതിയിരിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഭാഗ്യമുള്ള ദിവസമായി അനുഭവപ്പെടും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ ചെയ്തു തീർക്കാൻ കഴിയും. മക്കളോടൊപ്പം സമയം ചെലവഴി ക്കാൻ സാധിക്കും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുക. പുതിയ സംരംഭങ്ങൾ ഒന്നും ഇന്ന് തുടങ്ങരുത്. പ്രാർത്ഥന മുടങ്ങാതെ നടത്തുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. കുടും ബത്തിൽ സന്തോഷം നിലനിൽക്കും. കമിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശീർവാദത്തോടെ നിശ്ചയിക്കും. വരുമാനം മെച്ചപ്പെടും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പലകാര്യങ്ങളും മന്ദഗതിയിൽ ആവും. സാമ്പത്തിക ഞെരുക്കത്തിന് ഇടയുണ്ട്. ചിലർക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരും. പുതിയ സംരംഭങ്ങൾക്ക് സമയമനുകൂലമല്ല.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പൊതുവേ സമാധാനവും സന്തോഷവും ഉള്ള ദിവസമായി അനുഭവപ്പെടും. കാര്യങ്ങൾ ഉദ്ദേശിക്കുന്നത് പോലെ നടക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ കഴിയും. വരുമാനം വർദ്ധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates