മുടങ്ങിപ്പോയ യാത്രകള്‍ നടത്തും, ഇന്ന് ഈ നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍

ഇന്നത്തെ നക്ഷത്രഫലം 2-9-2025
daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image
Updated on
1 min read

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

ഇന്നലെ മുടങ്ങിപ്പോയ യാത്ര ഇന്ന് ചെയ്യാന്‍ സാധിക്കും. സാമ്പത്തികമായും ഗുണകരമായ ദിവസമാണ് ഇത്. പ്രതീ ക്ഷിക്കാത്ത ചില നേട്ടങ്ങള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പല കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ വരാം. ചെയ്തുകൊണ്ടിരിക്കുന്ന കര്‍മ്മങ്ങളുമായി മുന്നോട്ടു പോകാന്‍കഴിയും. ഈശ്വരാനുകൂല്യം ഉള്ളതിനാല്‍ ഭയപ്പെടാനില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

തൊഴില്‍പരമായും സാമ്പത്തികമായും നേട്ടങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതം ഊഷ്മളമാകും. കുടുംബ സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

സാമ്പത്തിക ഞെരുക്കവും മനക്ലേശവും ഉണ്ടാകും. കലാരംഗത്ത് ശോഭിക്കാന്‍ കഴിയും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും.

daily horoscope
വിവാഹ തടസ്സം മാറാന്‍ വഴിയുണ്ടോ? പരിഹാരം ഏതെല്ലാം ക്ഷേത്രങ്ങളില്‍?

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ചില കാര്യങ്ങള്‍ ഒക്കെ പ്രതീക്ഷിക്കുന്നത് പോലെ നടക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. കൂടുതല്‍ നേട്ടമു ള്ള നിക്ഷേപങ്ങള്‍ നടത്തും.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ വീട് വാങ്ങുന്ന കാര്യം തീരുമാനിക്കും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

കാര്യങ്ങള്‍ പൊതുവേ പ്രതീക്ഷിക്കുന്നത് പോലെ നടക്കും. സാമ്പത്തിക നില ഭദ്രമാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ സാധിക്കും. വ്യാപാര രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ലേഖകന്മാര്‍ക്ക് ഗുണകരമായ ദിവസമാണ് ഇന്ന്. ആരോഗ്യം തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

സൈനിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. കുടുംബജീവിതം സന്തോഷകരമാണ്.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ള ചെലവുകള്‍ വര്‍ദ്ധിക്കും. നേരത്തെ നിശ്ചയിച്ച യാത്രകള്‍ നടത്തും. പ്രണയിതാക്കള്‍ ക്ക് സന്തോഷകരമായ സമയമാണ്.

daily horoscope
അറിയാം, രത്‌നങ്ങളുടെ സവിശേഷതകളും ഫലവും

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

എതിരാളികളുമായി രമ്യതയില്‍ എത്തിച്ചേരാന്‍ സാധിക്കും. ആരോഗ്യസ്ഥിതി ശ്രദ്ധിക്കുക. മരുന്നുകള്‍ മാറിക്കഴിക്കാന്‍ ഇടയാകാതെ സൂക്ഷിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക. ആരോഗ്യ പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പുതിയ ബിസിന സ് തുടങ്ങാന്‍ സാധിക്കും.

Summary

Daily Horoscope, astrology prediction for September 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com