Daily Horoscope
ഇന്നത്തെ നക്ഷത്രഫലം Daily HoroscopeAI Image

ഈ നക്ഷത്രക്കാര്‍ അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക

ഇന്നത്തെ നക്ഷത്രഫലം 29-9-2025
Published on

മേടം (അശ്വതി, ഭരണി, കാർത്തിക 1/4):

പൊതുവേ ഭാഗ്യമുള്ള ദിവസമായി കണക്കാക്കാം ഇന്ന്. യാത്രകൾ ഗുണകരമായി മാറും. എല്ലാ കാര്യത്തിനും കുടുംബത്തിൽ നിന്നുള്ള പിന്തുണ ലഭിക്കും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. ഒറ്റയ്ക്കുള്ള രാത്രികാല യാത്രകൾ കഴിവതും ഒഴിവാക്കാൻ നോക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4):

പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രണയബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ് ഇന്ന്. സാമ്പത്തിക ഞെരുക്കം വിട്ടുമാറും. ലേഖകന്മാർക്ക് മികച്ച സമയമാണ്.

Daily Horoscope
'ദുര്‍ഗ്ഗയുടെ ഏറ്റവും രൗദ്രമായ രൂപം, അസുരന്മാരെ കൊല്ലാന്‍ വിളറിയ ചര്‍മ്മം നീക്കം ചെയ്തു'; അറിയാം നവരാത്രിയുടെ ഏഴാം ദിവസത്തെ പ്രത്യേകത

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം):

കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കാൻ സാധിക്കും. വീട് നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2 ):

കഴിവതും അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. സാമ്പത്തിക നില പുരോഗമിക്കും. അയൽക്കാരുമായി കലഹിക്കാൻ ഇടവരും.

Daily Horoscope
ദേവിയുടെ ഏറ്റവും രൗദ്ര രൂപം, സിംഹത്തിന്റെ പുറത്ത് 'യുദ്ധദേവത'; കാത്യായനി ദേവിയെ ഭജിക്കാം

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

മാധ്യമപ്രവർത്തകർക്ക് മികച്ച ദിവസമാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം നേടും. വരുമാനം വർദ്ധിക്കും. തർക്കങ്ങളും കലഹങ്ങളും ഉണ്ടാകാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):

ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ കഴിയും. വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

എതിരാളികളുമായി രമ്യതയിലാവും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വരുമാനത്തിൽ വർദ്ധനവ് നേടും. കുടുംബ ജീവിതം സംതൃപ്തി നൽകും.

Daily Horoscope
'ശങ്കരാചാര്യര്‍ക്ക് മുന്നില്‍ സരസ്വതി പ്രത്യക്ഷപ്പെട്ട സ്ഥലം', ഒരിക്കല്‍ ഇഎംഎസും വേദ വിദ്യാര്‍ഥി; വിദ്യാരംഭത്തിന് പേരുകേട്ട തെക്കേമഠം- വിഡിയോ

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പങ്കാളിയുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. അനാവശ്യ ചിലവുകൾ വർദ്ധിക്കും. തടസ്സം നിന്ന വ്യക്തികൾ അനുകൂലമായ നിലപാട് എടുക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പ്രതീക്ഷിക്കാത്ത നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കലാവാസനകൾ വികസിപ്പിക്കാൻ ശ്രമിക്കും. പുതിയ വിഷയങ്ങൾ പഠിക്കാൻ കഴിയും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

ആരോഗ്യ നില മെച്ചപ്പെടും. തീർത്ഥയാത്ര നടത്താൻ കഴിയും. തൊഴിൽ രംഗ ത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. എതിരാളികളെ വശത്താക്കാൻ കഴിയും.

Summary

Daily Horoscope, astrology prediction for September 29

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com