'ശങ്കരാചാര്യര്‍ക്ക് മുന്നില്‍ സരസ്വതി പ്രത്യക്ഷപ്പെട്ട സ്ഥലം', ഒരിക്കല്‍ ഇഎംഎസും വേദ വിദ്യാര്‍ഥി; വിദ്യാരംഭത്തിന് പേരുകേട്ട തെക്കേമഠം- വിഡിയോ

വിദ്യാരംഭത്തിന് പേരുകേട്ട നിരവധി ക്ഷേത്രങ്ങളുണ്ട് സംസ്ഥാനത്ത്
thrissur Thekke Madhom
thrissur Thekke Madhom
Updated on
1 min read

തൃശൂര്‍: വിദ്യാരംഭത്തിന് പേരുകേട്ട നിരവധി ക്ഷേത്രങ്ങളുണ്ട് സംസ്ഥാനത്ത്. ശങ്കരശിഷ്യനായ പത്മപാദര്‍ സ്ഥാപിച്ച തൃശൂരിലെ തെക്കേമഠത്തില്‍ വിദ്യാരംഭത്തിന് സവിശേഷത ഏറെയാണ്. സരസ്വതീ ദേവിയുടെ പ്രത്യക്ഷസാന്നിധ്യമുണ്ടിവിടെ എന്നാണ് വിശ്വാസം. പത്മപാദര്‍ പൂജിച്ചിരുന്ന നരസിംഹമൂര്‍ത്തീ വിഗ്രഹമാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ.

മഠം സന്ദര്‍ശിച്ച വേളയില്‍ ശങ്കരാചാര്യ സ്വാമികള്‍ക്കു മുന്നില്‍ സരസ്വതി പ്രത്യക്ഷമായത് ഇവിടെവച്ചാണ് എന്നാണ് ഐതിഹ്യം. ദുര്‍ഗാഷ്ടമി ദിനത്തില്‍ സന്ധ്യാസമയത്തായിരുന്നു ആചാര്യനു ദേവി ദര്‍ശനം നല്‍കിയതത്രെ. ദേവീദര്‍ശന സായൂജ്യത്താല്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ച് ശങ്കരാചാര്യര്‍ വേദപ്രോക്തമായ സാരസ്വതസൂക്തം ചൊല്ലി ഭഗവതിയെ പ്രണമിച്ചു എന്നാണ് കഥ.

ദേവി പ്രത്യക്ഷയായ സരസ്വതീമണ്ഡപത്തിനു മുന്നിലാണ് ഉണ്ണികള്‍ക്ക് വിദ്യാരംഭം കുറിക്കുക. ദുര്‍ഗാഷ്ടമിക്ക് ഇവിടുത്തെ വേദവിദ്യാര്‍ഥികള്‍ സാരസ്വതസൂക്തം ജപിച്ച് ദേവിയെ ഉപാസിക്കുന്ന ചടങ്ങിനുമുണ്ട് പ്രത്യേകത. സന്ധ്യാനേരത്ത് ദേവി ആചാര്യനു ദര്‍ശനം നല്‍കിയ മുഹൂര്‍ത്തത്തിലാണ് ജപം നടത്തുക എന്നതാണ് സവിശേഷത. മറ്റെവിടേയും സന്ധ്യക്ക് സാരസ്വതസൂക്തം ജപിക്കാറില്ല, പകലാണ് പതിവ്.

thrissur Thekke Madhom
കുഞ്ഞിന്റെ രക്ഷക, സുബ്രഹ്മണ്യന്റെ അമ്മ; സ്‌കന്ദമാതയെ ആരാധിച്ച് അഞ്ചാം ദിനം

സരസ്വതി സാന്നിധ്യം നിറയുന്ന മഠത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൃശൂര്‍ നഗരമധ്യത്തില്‍ വിശാലമായ പടിഞ്ഞാറെ ചിറയുടെ കരയിലാണ് ശങ്കരശിഷ്യര്‍ സ്ഥാപിച്ച മഠങ്ങള്‍ സ്ഥിതിചെയ്യുന്നത്. വടക്കേമഠം, നടുവില്‍മഠം, ഇടയില്‍മഠം, തെക്കേമഠം എന്നിങ്ങനെ ശങ്കരശിഷ്യര്‍ സ്ഥാപിച്ച മഠങ്ങളാണിത്. പാരമ്പര്യരീതിയില്‍ ഇവിടെ കുട്ടികള്‍ വേദധ്യയനം നടത്തിവരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടും ഇവിടുത്തെ വേദവിദ്യാര്‍ഥിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. അഞ്ചുവയസ്സുമുതലുള്ള കുട്ടികള്‍ മഠത്തില്‍ താമസിച്ചാണ് വേദാധ്യയനം നടത്തുക. ഗുരുമുഖത്തുനിന്നു നേരിട്ടു ചൊല്ലിക്കേട്ട് പഠിക്കുന്ന പാരമ്പര്യരീതിയാണിവിടുത്തേത്.

thrissur Thekke Madhom
വടക്കന്‍ പാട്ടുകളിലെ നായകരുടെ ആരാധനാമൂര്‍ത്തി, 1500 വര്‍ഷം പഴക്കം; 'കേരളത്തിന്റെ രക്ഷക്കായി' ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം
Summary

Navaratri celebrations: Importance of thrissur Thekke Madhom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com