കുഞ്ഞിന്റെ രക്ഷക, സുബ്രഹ്മണ്യന്റെ അമ്മ; സ്‌കന്ദമാതയെ ആരാധിച്ച് അഞ്ചാം ദിനം

ഭാരതമെമ്പാടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് നവരാത്രി
Navaratri celebrations
Navaratri celebrationsAi image
Updated on
1 min read

ഭാരതമെമ്പാടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് നവരാത്രി. കൊല്ലൂര്‍ മൂകാംബിക, കണ്ണൂര്‍ മൂകാംബിക, പറവൂര്‍ മൂകാം ബിക,ചോറ്റാനിക്കര എന്നിവിടങ്ങളിലും മറ്റ് അനേകം ദേവീക്ഷേത്രങ്ങളിലും പ്രത്യേക വിശേഷമായി നവരാത്രി ഉത്സവം കൊണ്ടാടുന്നു.

ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരി എന്നറിയപ്പെടുന്ന ആദിപരാശക്തിയുടെ ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. പരമോന്നത ദേവതയായ ആദിപരാശക്തിയുടെ ഒരു ഭാവമായ ദുര്‍ഗ്ഗാ ദേവിയുടെ ബഹുമാനാര്‍ത്ഥം ആചരിക്കുന്ന ഒരു വാര്‍ഷിക ഹിന്ദു ഉത്സവമാണ് . ഇത് ഒമ്പത് രാത്രികളിലായി നീണ്ടുനില്‍ക്കുന്നു. ആദ്യം ചൈത്ര മാസത്തില്‍ (മാര്‍ച്ച്- ഏപ്രില്‍), വീണ്ടും അശ്വിന്‍ മാസത്തില്‍ (സെപ്റ്റംബര്‍-ഒക്ടോബര്‍).

വ്യത്യസ്ത കാരണങ്ങളാലാണ് ഇത് ആചരിക്കുന്നത്. കൂടാതെ ഹിന്ദു ഇന്ത്യന്‍ സാംസ്‌കാരിക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായും ഇത് ആഘോഷിക്കുന്നു. സൈദ്ധാന്തികമായി, നാല് സാധാരണ നവരാത്രികളുണ്ട്. എന്നിരുന്നാലും, പ്രായോഗികമായി, ഇത് ശാരദ നവരാത്രി എന്നറിയപ്പെടുന്ന മഴക്കാലത്തിനു ശേഷ മുള്ള ശരത്കാല ഉത്സവമാണ്.രണ്ട് ഗുപ്ത നവരാത്രികള്‍ അല്ലെങ്കില്‍ 'രഹസ്യ നവരാത്രികള്‍'ഉണ്ട്. ഒന്ന് മാഘ മാസത്തി ലെ ശുക്ല പക്ഷ പ്രതിപദത്തില്‍ (മാഘ ഗുപ്ത നവരാത്രി) ആരംഭിക്കുകയും മറ്റൊന്ന് ആഷാഢ മാസത്തിലെ ശുക്ല പക്ഷ പ്രതിപദത്തില്‍ ആരംഭിക്കുകയും ചെയ്യുന്നു .

തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതിനായി ദുര്‍ഗ്ഗയും അസുരനായ മഹിഷാസുരനും തമ്മില്‍ നടന്ന പ്രമുഖ യുദ്ധവുമായി ഈ ഉത്സവം ബന്ധപ്പെട്ടിരിക്കുന്നു . ഇത് നന്മയും തിന്മയും തമ്മിലുള്ള ഒരു ലളിതമായ കഥ മാ ത്രമല്ല, പ്രതീകാത്മകതയും ധാര്‍മ്മിക പാഠങ്ങളും നിറഞ്ഞ ഒന്നാണ്. ഈ ഒമ്പത് ദിവസങ്ങള്‍ ദുര്‍ഗ്ഗയ്ക്കും ദേവിയുടെ ഒമ്പത് അവതാരങ്ങളായ നവദുര്‍ഗ്ഗയ്ക്കും മാത്രമായി സമര്‍പ്പിച്ചിരിക്കുന്നു .

Navaratri celebrations
വടക്കന്‍ പാട്ടുകളിലെ നായകരുടെ ആരാധനാമൂര്‍ത്തി, 1500 വര്‍ഷം പഴക്കം; 'കേരളത്തിന്റെ രക്ഷക്കായി' ലോകനാര്‍ക്കാവ് ഭഗവതി ക്ഷേത്രം

ദേവിപുരാണ ഗ്രന്ഥത്തിന്റെ ഒരു ഉപവിഭാഗവും പാര്‍വതി ദേവിയുടെ ജീവിതത്തിലെ ഒരു പ്രധാന വശത്തിന്റെ പ്രതിനി ധിയുമായ ദേവികാവകത്തില്‍ നിന്നാണ് നവദുര്‍ഗ്ഗയുടെ പ്രത്യേക രൂപങ്ങള്‍ വേര്‍തിരിച്ചെടുത്തത് .ഓരോ ദിവസവും ദേവി യുടെ ഒരു അവതാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാലിക, യുവതി, സ്ത്രീ, മാതൃത്വം, മഹാശക്തി, യുദ്ധവിജയം, ഊര്‍വരത,ഐശ്വര്യം, സാമ്പത്തികം, വിദ്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പല ഭാവങ്ങളില്‍ ഭഗവതിയായ ആദിപരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങള്‍ എന്ന നിലയില്‍ നവരാത്രിക്ക് പ്രാധാന്യമേറെയാണ്. 2025-ലെ നവരാത്രി സെപ്റ്റംബര്‍ 22, തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 1 ബുധന്‍ വരെയാണ്. നവരാത്രിയുടെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച സ്‌കന്ദമാതയെയാണ് ആരാധിക്കുന്നത്.

ദിവസം 5 - സ്‌കന്ദമാത

അഞ്ചാം ദിവസം ആരാധിക്കപ്പെടുന്ന ദേവതയായ സ്‌കന്ദമാത, സ്‌കന്ദന്റെ അഥവാ സുബ്രഹ്മണ്യന്റെ അമ്മയാണ്.ഒരു കുട്ടി അപകടത്തില്‍പ്പെടുമ്പോള്‍ അമ്മയുടെ രൂപാന്തര ശക്തിയുടെ പ്രതീകമാണ് പച്ചനിറം.സിംഹത്തിന്റെ പുറത്ത് സവാരി ചെയ്യുന്ന, നാല് കൈകളുള്ള, കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന, ദേവിയെ ചിത്രീകരിച്ചിരിക്കുന്നു.

Navaratri celebrations
ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ക്ഷമ ശീലിക്കുക, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
Summary

nine forms durga; fifth day of navaratri importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com