അധികവരുമാനം ലഭിക്കും, സാമ്പത്തികമായി പ്രതീക്ഷിക്കാത്ത ഒരു ആനുകൂല്യം ലഭിക്കും

ഇന്നത്തെ നക്ഷത്രഫലം – 30-9-2026 ഡോ: പി. ബി. രാജേഷ്
astrology
astrology
Edited By:
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മുടങ്ങിക്കിടന്ന ഒരു ഔദ്യോഗിക നടപടി പൂർത്തിയാക്കാൻ കഴിയും. സാമ്പത്തികമായി ചെറിയൊരു അധികവരുമാനം ലഭിക്കും. പുതിയൊരു ഉപകരണം വാങ്ങുന്നതിനെക്കുറിച്ച് തീരുമാനിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരത്തിൽ പുതിയൊരു ഉപഭോക്താവുമായി ബന്ധപ്പെടും. ഏറെക്കാലമായി കാണാതിരുന്ന ഒരാളെ അപ്രതീക്ഷിതമായി കണ്ടുമുട്ടും. ചെറിയൊരു യാത്രയ്ക്ക് അവസരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനവുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ചിരുന്ന ഒരു വിവരം ലഭിക്കും.സഹോദരിയിൽ നിന്നോ സഹോ ദരനിൽനിന്നോ നല്ലൊരു വാർത്ത കേൾക്കും. വീട്ടിൽ ഒരു പ്രധാന തീരുമാനം ചർച്ച ചെയ്യും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആരോഗ്യകാര്യത്തിൽ നേരത്തെ നടത്തിയ പരി ശോധനയുടെ ഫലം ലഭിക്കും. അടുക്കള യിലേക്ക് ആവശ്യമായ ഒരു ഉപകരണം വാങ്ങും. കുടുംബത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വാഹനം മാറ്റുന്നതിനെക്കുറിച്ച് ഗൗരവമായി ആ ലോചിക്കും. ജോലി സംബന്ധമായി ദൂരെയുള്ള സ്ഥലത്തേക്ക് പോകേണ്ടിവരും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത ഒരു ആനുകൂല്യം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രധാന തീരുമാനം എടുക്കും.സഹപ്രവർത്തകന്റെ ഒരു നിർദേശം പ്രയോജനപ്പെടും. ഇന്ന് ക്ഷേത്ര ദർശനത്തിന് അവസരം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

ദാമ്പത്യജീവിതത്തിൽ പങ്കാളിയുടെ പിന്തുണ ലഭിക്കും. ബാങ്കുമായി ബന്ധപ്പെട്ട ഒരു സാമ്പ ത്തിക നടപടി പൂർത്തിയാക്കും. വസ്ത്രത്തിനോ ആഭരണത്തിനോ വേണ്ടി പണം ചെലവഴിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

പരീക്ഷയുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ചിരുന്ന ഫലം അറിയാൻ കഴിയും. ഭൂമി സംബന്ധമായ ഒരു കാര്യത്തിൽ പുതിയ വിവരം ലഭിക്കും. വീട്ടിലെ ഫർണിച്ചറിൽ ആവശ്യമായ മാറ്റം വരുത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശയാത്രയുമായി ബന്ധപ്പെട്ട രേഖകൾ കൈ മാറേണ്ടിവരും.പണം കടമായി നൽകിയി ട്ടുണ്ടെ ങ്കിൽ അതിൽ ഒരു ഭാഗം തിരികെ ലഭിക്കും. ഒരു പ്രധാനപ്പെട്ട വ്യക്തിയുമായി കൂടിക്കാഴ്ച നടത്തും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വ്യാപാരത്തിൽ പുതിയൊരു ഓർഡർ ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടിലേക്ക് ആവശ്യമായ ഫർണി ച്ചർ വാങ്ങും. ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മക്കളുടെ കാര്യത്തിൽ അഭിമാനിക്കാവുന്ന വാർ ത്തകേൾക്കും. വീടിന്റെ മേൽക്കൂരയിലോ ചുമരിലോ അറ്റകുറ്റപ്പണി നടത്തും. ചെറിയൊരു ധന ലാഭത്തിന് സാധ്യതയുണ്ട്.

മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)

വിവാഹവുമായി ബന്ധപ്പെട്ട ഒരു ആലോചനയിൽ വ്യക്തത വരും.ആത്മീയമായ ഒരു കാര്യത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.പുതിയൊരു ഇല ക്ട്രോണിക് ഉപകരണം വാങ്ങാൻ സാധ്യതയുണ്ട്.

Summary

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com