daily horoscope
ഇന്നത്തെ നക്ഷത്രഫലം 7-9-2025 daily horoscopeAI Image

ഇടവക്കൂറുകാര്‍ക്ക് ജോലി മാറാൻ അനുകൂല സമയം

ഇന്നത്തെ നക്ഷത്രഫലം 7-9-2025 ഡോ: പി.ബി.രാജേഷ്
Published on

മേടം(അശ്വതി,ഭരണി,കാർത്തിക 1/4):

കഴിഞ്ഞ കുറേ ദിവസങ്ങളായി പരിശ്ര മിച്ചിട്ടും നടക്കാത്ത പല കാര്യങ്ങളും ഇ ന്ന് ശ്രമിച്ചാൽ നേടിയെടുക്കാൻ സാധിക്കും. സാമ്പത്തിക നില പുരോഗമിക്കും.

ഇടവം(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ബിസിനസ് ലാഭകരമായി തുടരും.ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം3/4):

പലതുകൊണ്ടും ഇന്നൊരു ഭാഗ്യമുള്ള ദി വസമായി കണക്കാക്കാം.സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.

കർക്കടകം(പുണർതം 1/4, പൂയം, ആയില്യം):

പല കാര്യങ്ങൾക്കും ഇന്ന് വിചാരിക്കാത്ത തടസ്സങ്ങൾ ഉണ്ടാകാം.ശുഭകാര്യങ്ങളൊക്കെ അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുക. പണം ഇടപാട് ശ്രദ്ധിക്കുക.

daily horoscope
തിരുവോണത്തിന് പച്ചവെള്ളം പോലും കുടിക്കാതെ ഉണ്ണാവ്രതം, ഇതൊരു ജ്യോതിഷ പരിഹാരം; ആ കഥ ഇങ്ങനെ

ചിങ്ങം(മകം, പൂരം, ഉത്രം1/4):

പ്രണയത്തിന് അനുകൂലമായ അന്തരീ ക്ഷമാണ് ഇന്ന്.സുഹൃത്തുക്കളുമായി ഒത്തുചേരാൻ സാധിക്കും.വിദേശത്തു നി ന്ന് സന്തോഷകരമായ വാർത്ത ലഭിക്കും.

കന്നി( ഉത്രം3/4,അത്തം,ചിത്തിര1/2)

പൊതുവേ എല്ലാ കാര്യത്തിനോടും അല സത തോന്നാൻ ഇടയുണ്ട്.ചെറിയഅസു ഖങ്ങൾപിടിപെടാൻസാധ്യതയുണ്ട്.സാമ്പ ത്തിക ബുദ്ധിമുട്ടുകൾ വരാം.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പുതിയ ചുമതലകൾ ഏറ്റെടുക്കും. രാഷ് ട്രീയ രംഗത്ത് ശോഭിക്കാൻ സാധിക്കും. ഉന്നത ബന്ധങ്ങൾ കൊണ്ട് പ്രയോജനം ഉണ്ടാകും. ധാരാളം പണം സമ്പാദിക്കും.

വൃശ്ചികം(വിശാഖം 1/4,അനിഴം,തൃക്കേട്ട ):

ഔദ്യോഗിക യാത്ര കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.കുടുംബത്തിൽ സമാധാനം നിലനിൽക്കും.ഓഹരി ഇടപാടുകൾ ലാഭക രമാകും.വിശേഷ സമ്മാനങ്ങൾ ലഭിക്കും.

ധനു(മൂലം, പൂരാടം, ഉത്രാടം1/4):

പലവിധ എതിർപ്പുകളും നേരിടേണ്ടിവരാം.ആരോഗ്യം നന്നായി ശ്രദ്ധിക്കുക. ഷെയർ ബിസിനസ്സിൽ നഷ്ടം വരാം. കുടുംബജീവിതം സന്തോഷകരമായിരിക്കും.

മകരം(ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. പുതിയ വിഷയങ്ങൾ പഠിക്കാൻ ആരംഭിക്കും.അർഹമായ ആനുകൂല്യങ്ങൾ ചോദിച്ച് മേടിക്കാൻ കഴിയും.

കുംഭം(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പൊതുവേ സന്തോഷകരമായ ദിവസ മാണ് ഇന്ന്.വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിശേ വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കും.

മീനം(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

നേരത്തെ തയ്യാറെടുത്ത യാത്ര നടത്താൻ കഴിയും. ചിലവുകൾ വർദ്ധിക്കും. വീട് നിർമ്മാണം പുരോഗമിക്കും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം

Summary

Daily Horoscope September 6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com