തിരുവോണത്തിന് പച്ചവെള്ളം പോലും കുടിക്കാതെ ഉണ്ണാവ്രതം, ഇതൊരു ജ്യോതിഷ പരിഹാരം; ആ കഥ ഇങ്ങനെ

Aranmula Parthasarathy Temple
ആറന്മുള ക്ഷേത്രം Aranmula Templefile
Updated on
1 min read

ലോക മലയാളികള്‍ മുഴുവന്‍ ചിങ്ങമാസത്തിലെ തിരുവോണം ആഘോഷിക്കുമ്പോള്‍ ചില കുടുംബക്കാര്‍ തങ്ങളുടെ പൂര്‍വ്വികന്മാര്‍ അറിയാതെ ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തമായി ഉണ്ണാതെ ഇരിക്കുകയാണെന്നറിയാമോ? വള്ളസദ്യ നടക്കുന്ന ആറന്‍മുളയില്‍തന്നെ ഇങ്ങനെ ചിലര്‍ ഉണ്ടെന്നറിയുമ്പോള്‍ അത്ഭുതം തോന്നാന്‍ ഇടയുണ്ട്. കേരളത്തില്‍ പലര്‍ക്കും കേട്ടുകേള്‍വിയില്ലാത്ത കാര്യം കൂടി ആയിരിക്കാം ഇത്. ഇങ്ങനെ ഒന്ന് ചിന്തിക്കാന്‍ പോലും ഒരുപക്ഷേ സാധാരണ മലയാളികള്‍ക്ക് കഴിഞ്ഞെന്നു വരില്ല. 'കാണം വിറ്റും ഓണം ഉണ്ണണം'എന്നാണല്ലോ ചൊല്ല്.

ആറന്മുള ക്ഷേത്രത്തിന് സമീപത്തെ ഇല്ലങ്ങളിലെ മുതിര്‍ന്ന കാരണവന്മാരാണ് തിരുവോണ നാളില്‍ ഉണ്ണാവ്രതം ആചരി ച്ച് വരുന്നത്. തിരുവോണത്തിന് എല്ലാവരും വിഭവസമൃദ്ധമായി സദ്യയുണ്ണുമ്പോള്‍ വള്ളസദ്യയുടെ നാടായ ആറന്‍മുളയില്‍ ചിലര്‍ പച്ചവെള്ളംപോലും കുടിക്കാ തെ കടുത്ത ഉപവവാസം എടുക്കുന്നു. അതും നൂറ്റാണ്ടുകളായി തുടരുന്ന പ്രായശ്ചിത്തമാണ്, അഥവാ ജ്യോതിഷ പരിഹാരം ആണ്.

Aranmula Parthasarathy Temple
രോഗങ്ങളെയും ചികിത്സാ ഫലത്തെയും മുന്‍കൂട്ടി അറിയാം; ആരോഗ്യവും ജ്യോതിഷവും

ആറന്‍മുളയിലെ നാല് ഇല്ലക്കാരായ തെക്കേടത്ത്, പുത്തേ ഴത്ത്, ചെറുകര, മംഗലപ്പിള്ളി എന്നീ കുടുംബങ്ങളിലെ കുടുംബ കാരണവന്‍മാരാണ് തിരുവോണത്തിനു പട്ടിണികി ടക്കുന്നത്. നിരാഹാരം ഒരു പ്രായശ്ചിത്തമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. അന്നദാനപ്രഭുവായ ആറന്‍മുളയപ്പന്റെ നാട്ടില്‍ ആരും പട്ടിണി കിടക്കരുതെന്ന തീരുമാനത്തില്‍ പണ്ട് നെല്ല് വിതരണം ചെയ്തിരുന്നു. ഊരാണ്മ അവകാശമുള്ള 9 കുടുംബങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ അവകാശപ്പെട്ട നെല്ലു വാങ്ങാന്‍ വന്ന ഒരു സ്ത്രീയെ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ പിറ്റേന്ന് ഇവര്‍ പടിപ്പുരക്ക് പുറത്ത് മരിച്ചു കിടക്കുന്നതാണ് കണ്ടത്.

Aranmula Parthasarathy Temple
ഓണത്തിനു തെളിഞ്ഞ കാലം; പിന്നാലെ ചന്ദ്ര ഗ്രഹണം, ആ സമയത്ത് ആഹാരം ഒഴിവാക്കണം

പല ദുര്‍നിമത്തങ്ങളും കണ്ടതിനെ തുടര്‍ന്ന് ജ്യോതിഷ നിര്‍ ദേശപ്രകാരം ഇതിന് പരിഹാരാമായാണ് കുടുംബനാഥന്‍മാര്‍ ഉണ്ണാവ്രതം അനുഷ്ഠിച്ച് തുടങ്ങിയത്. ആ സംഭവത്തിന്റെ ഓര്‍മ്മ എന്ന നിലയില്‍ കണ്ണങ്ങാട്ട് മഠത്തിന് സമീപം തലയില്‍ മുറം ചൂടിയ സ്ത്രീയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത് കാണാം.

Summary

Aranmula families observe fast on Thiruvonam day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com