രോഗങ്ങളെയും ചികിത്സാ ഫലത്തെയും മുന്‍കൂട്ടി അറിയാം; ആരോഗ്യവും ജ്യോതിഷവും
ജാതകത്തില്‍ ആറാം ഭാവവുമായി ബന്ധപ്പെടുത്തിയാണു രോഗത്തെക്കുറിച്ച് ചിന്തിക്കുന്നത്. ആറാം ഭാവത്തില്‍ നില്‍ ക്കുന്ന ഗ്രഹം അഥവാ അവിടേക്ക് നോക്കുന്ന ഗ്രഹം. ആറാം ഭാവാധിപന്റെ അഷ്ടമാധിപനുമായുള്ള യോഗം ഇവയൊക്കെ കണക്കാക്കിയാണ് രോഗനിര്‍ണയം നടത്തിയിരുന്നത്.
ആയുര്‍വേദ പ്രകാരം രോഗങ്ങളുടെ മൂലകാരണം വാതവും പിത്തവും കഫവുമാണ്. ഇവയുടെ ഏറ്റക്കുറച്ചിലുകളാണു പല രോഗങ്ങളുടെയും കാരണം. ഇവയെ ത്രിദോഷങ്ങള്‍ എന്നാണ് പറയുന്നത്.
പണ്ടു വൈദ്യവും ജ്യോതിഷവും മന്ത്രവാദവും ഒന്നിച്ചായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ജ്യോതിഷത്തിലൂടെ രോഗകാരണം കണ്ടെത്തി മതിയായ ആയുര്‍ വേദചികിത്സ നല്‍കിയിരുന്ന കാലം ഇല്ലാതായി. പാരമ്പര്യ വൈദ്യന്മാര്‍ ചികിത്സ നടത്തുന്നുണ്ടെങ്കിലും പരമ്പരാഗതമായി ഇവ മൂന്നും അറിയുന്നവര്‍ വിരളമായി. പാമ്പ് കടി ഏറ്റ ഒരാള്‍ വരുമെന്ന് കരുതി ആഹാരം കഴിക്കാതെ കാത്തിരുന്ന വൈദ്യന്മാരുടെ കാലം നമുക്ക് അന്യമായി. അന്ന് അത്താഴം കഴിഞ്ഞാല്‍ പിന്നെ ചികിത്സിക്കില്ലായിരുന്നു.
മരുന്നും മന്ത്രവും കൂടിച്ചേര്‍ന്ന സമഗ്ര ചികിത്സയായിരുന്നു അന്ന് ചെയ്തിരുന്നത്. അതുകൊണ്ട് രോഗിയുടെ ശാരീരി കവും മാനസികവും ആത്മീയവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമായിരുന്നു.
ജാതകത്തെ അടിസ്ഥാനമാക്കി വരാന്‍ സാധ്യതയുള്ള രോഗങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. രോഗം വന്ന ശേഷം നടത്തുന്ന രോഗപ്രശ്‌നത്തിലൂടെ രോഗി രക്ഷപ്പെടുമോ അഥവാ മരിക്കുമോ എന്നു പോലും പറയാന്‍ സാധിക്കുന്നതാണ്.
Astrology and Health, what horoscope says about your health
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

