പേരിലുണ്ട് ആളിന്റെ സ്വഭാവം, പേരു മാറുമ്പോള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളും മാറും

Youngsters enjoying in an office
പേരു മാറുമ്പോള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളും മാറും What numerology says about namesAI Image
Updated on
1 min read

ചില സിനിമാ നടന്മാരും ബിസിനസുകാരും രാഷ്ട്രീയക്കാരും ഒക്കെ പേരുകള്‍ മാറ്റുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. സംഖ്യശാസ്ത്രം അനുസരിച്ച് മോശമായ പേരുകള്‍ മാറ്റിയാല്‍ ഗുണമുണ്ടാകും.

സെപ്റ്റംബര്‍ രാജകുമാരിയുടെ കഥ പലരും ഹൈസ്‌കൂളില്‍ പഠിച്ചിട്ടുണ്ടാവും. ഒരു രാജാവിന് കുട്ടികള്‍ ഉണ്ടാകുന്നത് അനുസരിച്ച് പേരുകള്‍ മാറ്റിക്കൊണ്ടിരുന്നു. ആദ്യത്തെ കുട്ടിക്ക് സൂര്യനെന്നും രണ്ടു കുട്ടിയായപ്പോള്‍ രണ്ടാമത്തേതിനു ചന്ദ്രനെന്നും പിന്നീട് സണ്‍ഡേ, മണ്‍ഡേ, ടുസ്ഡേ, എന്നുള്ള രീതിയില്‍ ഏഴു കുട്ടികളായപ്പോള്‍ അങ്ങനെയും കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ മാസങ്ങളുടെ പേരും ഇട്ടു എന്നാണ് കഥയുടെ ചുരുക്കം. മൂത്ത കുട്ടികളുടെ പേരുകള്‍ പല തവണ മാറിയത് കൊണ്ട് അവര്‍ക്കെല്ലാം പലവിധ സ്വഭാവങ്ങളായി മാറിയെന്നും ക്രൂരത ഉണ്ടായി എന്നുമാണ് കഥയില്‍ പറയുന്നത്. ഏറ്റവും അവസാനം ഉണ്ടായ രാജകുമാരിയുടെ പേര് സെപ്റ്റംബര്‍ എന്നായിരുന്നു. അതിനു ശേഷം മക്കള്‍ ഉണ്ടാവാതിരുന്നതിനാല്‍ അവള്‍ ഏറ്റവും സുന്ദരിയും ബുദ്ധിമതിയും സല്‍സ്വഭാവിയും ആയിരുന്നു. അതിനാല്‍ അവളെ അടുത്ത അനന്തരാവകാ ശിയായി തിരഞ്ഞെടുക്കുകയും ചെയ്തതായാണ് കഥ.

Youngsters enjoying in an office
ഓണത്തിനു തെളിഞ്ഞ കാലം; പിന്നാലെ ചന്ദ്ര ഗ്രഹണം, ആ സമയത്ത് ആഹാരം ഒഴിവാക്കണം

ഈ കഥയില്‍ നിന്നും ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഒരാള്‍ക്ക് ഒന്നിലധികം പേരുകള്‍ ഉണ്ടാവാന്‍ പാടില്ല. പല തവണ പേരുകള്‍ മാറ്റാനും പാടില്ല. രണ്ടു പേരുകള്‍ നമ്മുടെ നാട്ടില്‍ സാധാരണമാണ്. പുന്നാരിച്ചു വീട്ടുകാര്‍ വിളിക്കുന്ന ഒരു പേരും ഔദ്യോഗികമായി മറ്റൊരു പേ രും. ഇങ്ങനെ വരുന്ന വ്യക്തികള്‍ക്ക് രണ്ടു സ്വഭാവവും ഉണ്ടാവും. വീട്ടില്‍ ഒരു സ്വഭാവവും പുറത്തു മറ്റൊന്നും ആയിരി ക്കും.

Youngsters enjoying in an office
ആദ്യം തുമ്പപ്പൂ മാത്രം, പിന്നെ തുളസി..; പൂക്കളം ഇടാനുമുണ്ട്, ചില ചിട്ടകള്‍

പേരുകള്‍ക്ക് അനുസരിച്ചാണ് ഒരാള്‍ക്ക് സ്വഭാവം വരുന്നത്. പേരുകള്‍ മാറ്റുന്നതിലൂടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കും മാറ്റം വരും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പേരിടുന്നത് വളരെ സൂക്ഷിച്ച് ചെയ്യുന്നതാണ് നല്ലത്. ഓരോ അക്ഷരങ്ങള്‍ക്കും ഓരോ സംഖ്യയുണ്ട്. ആ സംഖ്യകളാണ് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ സ്വാധീനിക്കുന്നത്. വാഹനങ്ങള്‍ക്കും മറ്റും നമ്പറുകള്‍ സംഖ്യാശാസ്ത്രം അനുസരിച്ച് എടുക്കുകയാണെങ്കില്‍അത് കൂടുതല്‍ ഗുണകരമായിരിക്കും.

Summary

What numerology says about names

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com