Today's Rashi Phalam September 25| വിവാഹത്തിന് വീട്ടുകാർ സമ്മതിക്കും, ഇഷ്ടപ്പെട്ട വസ്തു വാങ്ങും

ഇന്നത്തെ നക്ഷത്രഫലം – 25-9-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നേരത്തെ നൽകിയ അപേക്ഷയിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. സഹപ്രവർത്തകന്റെ സഹായത്തോടെ മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കും. വീട്ടിലേക്ക് ഗൃഹോപകരണങ്ങൾ വാങ്ങും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വളരെ നാളായി കാത്തിരുന്ന ഒരു അവസരം ലഭിക്കും. വ്യാപാരത്തിൽ പുതിയ ഇടപാടിന് തുടക്കമാകും. വീട്ടിൽ നടക്കുന്ന ചടങ്ങിന്റെ ഒരുക്കങ്ങളിൽ പങ്കെടുക്കും. സുഹൃത്തിൽനിന്ന് സഹായം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിൽ നടത്തിയ പരിശ്രമത്തിന് നല്ല ഫലം ലഭിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരം അറിയും. എഴുത്ത്, അധ്യാപനം തുടങ്ങിയ മേഖലകളിലുള്ളവർക്ക് പുതിയ അവസരം ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീടുമായി ബന്ധപ്പെട്ട ഒരു തീരുമാനത്തിന് അന്തിമരൂപം നൽകും. ബന്ധുവുമായുള്ള അഭിപ്രായ വ്യത്യാസം സംസാരിച്ച് പരിഹരിക്കും. ഇഷ്ടപ്പെട്ട ഒരു വസ്തു വാങ്ങാൻ കഴിയും.

Daily Horoscope
തൂവൽ വഴിയിൽ വീണുകിട്ടിയാൽ ഐശ്വര്യമാണോ?, എന്തുചെയ്യണം?; ഓരോ പക്ഷിയുടെയും പ്രാധാന്യമെന്ത്?

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രധാനപ്പെട്ട ചുമതല ലഭിക്കും. മുമ്പ് പരിചയപ്പെട്ട വ്യക്തിയുടെ സഹായം ലഭിക്കും. കലാകാരൻമാർക്ക് പുതിയ അവസരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കാത്തിരുന്ന രേഖയോ അനുമതിയോ ലഭിക്കും. വിവാഹകാര്യത്തിൽ വീട്ടുകാരുടെ സമ്മതം ലഭിക്കാൻ സാധ്യതയുണ്ട്. പണം ലഭിക്കാനുള്ള തടസ്സം മാറും. മാറ്റിവച്ചിരുന്ന ഒരു ബിസിനസ്‌ നടത്തും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പങ്കാളിയുമായി ചേർന്ന് ഒരു പ്രധാന തീരുമാനം എടുക്കും. എഴുത്ത്, മാധ്യമം എന്നീ മേഖലകളിലുള്ളവർക്ക് പുതിയ അവസരം ലഭിക്കും. വീട്ടിലെ ഒരു സന്തോഷകരമായ പരിപാടിയിൽ പങ്കെടുക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

നേരത്തെ നൽകിയ അപേക്ഷയ്ക്ക് അനുകൂല മറുപടി ലഭിക്കും. കിട്ടാനുള്ള പണം ലഭിക്കും. മക്കളുടെ കാര്യത്തിൽ ആശ്വാസം നൽകുന്ന വിവരം അറിയും. പ്രതീക്ഷിച്ച സഹായം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വസ്തു സംബന്ധമായ ചർച്ചയിൽ പുരോഗതിയു ണ്ടാകും. ദൂരെയുള്ള സുഹൃത്തുമായി വീണ്ടും ബന്ധപ്പെടും. ക്ഷേത്രദർശനത്തിന് അവസരം ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കാത്തിരുന്ന അനുമതി ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പ്രധാനപ്പെട്ട ഒരു കച്ചവടം പൂർത്തിയാക്കും. വിദേശയാത്ര നടത്താൻ കഴിയും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സുഹൃത്തിന്റെ സഹായത്തോടെ തടസ്സപ്പെട്ട ഒരു കാര്യം പൂർത്തിയാക്കും. വീട്ടിലെ അഭിപ്രായ വ്യത്യാസം മാറും. പ്രണയ കാര്യത്തിൽ കാത്തിരുന്ന മറുപടി ലഭിക്കും. ചെറിയൊരു യാത്ര നടത്തും.

മീനം (രേവതി, പൂരുരുട്ടാതി ¼, ഉത്രട്ടാതി)

പഠനത്തിൽ ആഗ്രഹിച്ച പുരോഗതി കൈവരിക്കും. നേരത്തെ നടത്തിയ ശ്രമത്തിന് അനുകൂലമായ മറുപടി ലഭിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും.

Daily Horoscope
മഴ കനക്കും, ചൂടും; ഗ്രഹനില പ്രകാരം ഈ മാസം നിങ്ങള്‍ക്കെങ്ങനെ?
Summary

Daily Horoscope Today's Rashi Phalam September 25

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com