മഴ കനക്കും, ചൂടും; ഗ്രഹനില പ്രകാരം ഈ മാസം നിങ്ങള്‍ക്കെങ്ങനെ?

കന്നിമാസ ഫലം
Kerala Village
representative image created by Ai image generatorAi image generator
Updated on
2 min read

ന്നി ഒന്നിന് രാവിലെ 7:53 നാണ് കന്നി സംക്രമം. കന്നി 5 നാരായണ ഗുരു സമാധി ദിനമാണ്. കന്നി 16 ന് ഒക്ടോബര്‍ 2 ഗാന്ധിജയന്തി.

കന്നി 20 അതായത് ഒക്ടോബര്‍ 16നാണ് കേരളീയരുടെ പ്രകൃതിസംരക്ഷണ ദിനം കൂടിയായ സര്‍പ്പക്കാവുകളിലെ ആയില്യ മഹോത്സവം.

കന്നി 11 വരെ ഉത്രം ഞാറ്റുവേലയാണ്. അന്ന് അതായത് സെപ്റ്റംബര്‍ 27-ന് ) ഉച്ചതിരിഞ്ഞ് 1:19 നാണ് അത്തം ഞാറ്റുവേല ആരംഭിക്കുക. അതിനു മുമ്പേ തന്നെ ബുധനും ശുക്രനും ഒരേ രാശിയില്‍ വരുകയും കൂടി ചെയ്യുന്നതോടെ നല്ല രീതിയില്‍ മഴ കിട്ടാനുള്ള പാറ്റേണ്‍ കൂടിയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം സമയത്ത് ശരാശരി 9 മി.മീ മഴ കിട്ടിയിട്ടുമുണ്ട്.

കന്നി 25 ന് (ഒക്ടോബര്‍ 11 ന് ) പകല്‍ 02:20 ന് ചിത്ര ഞാറ്റുവേലയും തുടങ്ങും. ചൊവ്വ കര്‍ക്കടകം രാശിയിലായതിനാല്‍ മഴയില്ലാത്ത സമയത്ത് ചൂട് കൂടുന്നതിനുള്ള സാധ്യതയും നിലവിലുണ്ട്.

ഡിസംബര്‍ 9 വരെ ശനിക്ക് വക്രാവസ്ഥ കാണുന്നത് ഭൂകമ്പ ലക്ഷണമാണ്.

സെപ്റ്റംബര്‍ 23 ന് ഭാദ്രപദമാസം അവസാനിച്ച് ആശ്വിന മാസം ആരംഭിക്കും.

ഈ സമയത്ത് ബുധ ശുക്രന്മാര്‍ക്ക് മൗഢ്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍, ശാസ്ത്ര ഗവേഷകര്‍, അദ്ധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ഭരണരംഗത്തുള്ളവര്‍, സിനിമാമേഖലയിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം ശോഭിക്കാവുന്ന കാലമാണ്.

ഈ വര്‍ഷം വരള്‍ച്ചാ സാധ്യത കൂടുതലുള്ളതിനാല്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം കൊടുക്കേണ്ടതാണ്.

ചൊവ്വയുടെ സ്ഥിതി പ്രകാരം ജനങ്ങളില്‍ സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും അലര്‍ജി മൂലമുള്ള രോഗങ്ങള്‍ക്കും ചിക്കന്‍പോക്‌സ് മുതലായവയ്ക്കും സൂചനയാണ്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് ഈ മാസം പ്രായേണ ഗുണകരമാണ്. നൂതനഗൃഹനിര്‍മ്മാണം, വാഹനങ്ങളുടെ ക്രയവിക്രയം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, കര്‍മ്മകുശലത, സഹായികളുടെ വര്‍ദ്ധന എന്നിവയ്ക്കെല്ലാം യോഗമുണ്ട്.

ശനിയുടെ സ്ഥിതി അനുസരിച്ച് പ്രതീക്ഷിക്കാത്ത ചെലവുകള്‍ അടിക്കടിയുണ്ടാകാന്‍ സാധ്യതയുള്ള വര്‍ഷം കൂടിയാണ്. അതുകൊണ്ടു തന്നെ മിതവ്യയം ശീലിക്കേണ്ടതുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഇവര്‍ക്ക് ഈ മാസം താരതമ്യേന ഗുണപ്രദമാണ്. ആരോഗ്യം, ഐശ്വര്യം, ഉദ്യോഗലബ്ധി, ധനലാഭം, പ്രശസ്തി എന്നിവയ്ക്കെല്ലാം യോഗമുണ്ട്. സാമൂഹിക പുരോഗതിക്ക് പരമാവധി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.

Kerala Village
ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍പെട്ടവര്‍ക്ക് ഈ മാസം താരതമ്യേന ഗുണകരമാണ്. എന്നിരുന്നാലും കണ്ടകശ്ശനിയുണ്ട്. സ്ഥലം മാറ്റം, മാര്‍ഗ്ഗതടസ്സം, അലസത എന്നിവയ്ക്ക് യോഗമുണ്ട്. അതേസമയം ധനാഗമനം, കുടുംബ സുഖം, പ്രശസ്തി എന്നിവയ്ക്കും യോഗമുണ്ട്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രക്കാര്‍ക്ക്

താരതമ്യേന ഗുണകരമായ സമയമാണിത്. ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, പുണ്യകര്‍മ്മങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലുണ്ട്. ഉദരരോഗസാധ്യതകള്‍, രക്തദൂഷ്യം, പാദരോഗം എന്നിവയ്ക്കും സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം, ലോഹങ്ങളാല്‍ മുറിവേല്‍ക്കാനിടവരിക, യാത്രാവേളകളില്‍ അമിത ഭക്ഷണം മൂലം അസുഖ സാധ്യതകള്‍ എന്നിവയ്ക്ക് യോഗമുണ്ട് .

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഇവര്‍ക്ക് കാര്യതടസ്സം, അകാരണഭയം, വീഴ്ച, രക്തദൂഷ്യം, കണ്ണിന് അസുഖം, ആര്‍ഭാടത്തിനും, വസ്ത്രാഭരണാദികള്‍ക്കുമായി ചെലവ് ചെയ്യാനിടവരിക, ആവശ്യമില്ലെങ്കിലും പലതും വാങ്ങിക്കൂട്ടാനായി വെറുതെ കടം വാങ്ങേണ്ടിവരിക ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ടെന്നറിഞ്ഞ് ആലോചിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണിത്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് പ്രായേണ നല്ല സമയമാണിത്. കര്‍മ്മാഭിവൃദ്ധി, പ്രശസ്തി, സന്താനാദികള്‍ക്ക് അഭിവൃദ്ധി, കുടുംബൈശ്വര്യം, ഗവേഷകര്‍ക്ക് ഗുണാനുഭവങ്ങള്‍, ക്രയവിക്രയങ്ങളില്‍ ലാഭം, വൈദ്യരംഗത്തുള്ളവര്‍ക്ക് പ്രശസ്തി, ഭരണരംഗത്തുള്ളവര്‍ക്ക് ശോഭിക്കാനിടവരിക എന്നിവയ്ക്കെല്ലാം യോഗമുണ്ട്.

സ്വമനസ്സാലെ ദേവന്മാരേയും ഗുരുജനങ്ങളേയും വന്ദിക്കുന്നതുമൂലം ആരോഗ്യപ്രദമായ ജീവിതത്തിനും യോഗം കാണുന്നുണ്ട്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഇവര്‍ക്ക് ഗുണഫല സാധ്യത അനുഭവിക്കാവുന്ന കാലമാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ ധനസമ്പാദനത്തിന് യോഗം കാണുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജലസ്രോതസ്സുകളുടെ നിര്‍മ്മാണത്തിനും, നാല്‍ക്കാലി വര്‍ദ്ധനയ്ക്കും എല്ലാം യോഗമുണ്ട്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശനി ഉണ്ടെങ്കിലും പൊതുവെ നല്ല ഫലമാണ്. കഫശല്യം, ഉദരരോഗം, കലഹങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് പ്രായേണ ഗുണകരമായ സമയമാണിത്. ഉന്നത സ്ഥാനമാനലബ്ധി, പ്രശസ്തി, ഉദ്യോഗ ലബ്ധി, പരീക്ഷാ ദികളില്‍ വിജയം, സഹായികളുടെ വര്‍ദ്ധന എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് മാറുകയും, ചതിയേല്‍ക്കാന്‍ സാധ്യത മുന്നില്‍ കാണാന്‍ കഴിയുകയും ചെയ്താല്‍ ഈ കാലം ഗുണകരമാക്കി മാറ്റാന്‍ കഴിയും.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

പൊതുവെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ട സമയമാണ്. പരസ്യങ്ങളില്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കേണ്ട സമയമാണിത്. നൂതന പഠനങ്ങള്‍ക്ക് താല്പര്യം, ഗവേഷണാത്മകമായ സമീപനം, ആരോഗ്യം, ഐശ്വര്യം, കര്‍മ്മകുശലത എന്നിവയ്ക്കെല്ലാം യോഗമുണ്ട്. .

പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഈ നക്ഷത്രക്കാര്‍ക്ക് ഈ സമയം ഗുണാധിക്യം കാണുന്നുണ്ടെങ്കിലും അലസത, സ്വയം ചിന്തിക്കാതെയുള്ള പ്രവര്‍ത്തനം എന്നിവ നിമിത്തം ധനനഷ്ടത്തിന് യോഗമുണ്ട്. സന്താനങ്ങള്‍ക്ക് പ്രശസ്തി, ഉദ്ദിഷ്ടകാര്യസിദ്ധി, മനഃസന്തോഷം എന്നിവയെക്കല്ലാം യോഗമുണ്ട്.

Kerala Village
പഴവങ്ങാടി തൊട്ട് മധൂർ വരെ; അറിയാം കേരളത്തിലെ പ്രധാന ​ഗണപതി ക്ഷേത്രങ്ങൾ
Summary

Monthly horoscope and Astrology- Kanni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com