വൃക്ഷങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ജ്യോതിഷവും വാസ്തുവും

Planting Trees, astrology
ജ്യോതിഷവും വാസ്തുവുംAI Image
Updated on
2 min read

വൃക്ഷങ്ങള്‍ ഭൂമിയുടെ അലങ്കാരം മാത്രമല്ല, മനു ഷ്യജീവിതത്തിന്റെ നിലനില്‍പ്പിനും സമൃദ്ധിക്കും അനിവാര്യമാണ്. ഭാരതീയ ജ്യോതിഷത്തിലും വാസ്തുശാസ്ത്രത്തിലും വൃക്ഷാരോപണത്തിന് (വൃക്ഷങ്ങള്‍ നടുന്നതിന്) പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഓരോ നക്ഷത്രത്തിനും ചില വൃക്ഷങ്ങളുമായി ബന്ധമുണ്ടെന്നും അവ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഐശ്വര്യത്തിനും പുണ്യഫലത്തിനും കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു.

Planting Trees, astrology
വ്യാഴമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും, അറിയാം ഒരു വർഷത്തെ രാശിഫലം

ജ്യോതിഷപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശുഭമുഹൂര്‍ത്തവും ശുഭനക്ഷത്രവും തിരഞ്ഞെടുക്കുന്നത് ഉത്തമമാണ്.

തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങള്‍ പൊതുവേ വൃക്ഷാരോപണത്തിന് അനുയോജ്യമായി കണ ക്കാക്കപ്പെടുന്നു.

അശ്വതി, രോഹിണി, മകയിരം, പൂയം, ഉത്രം, അത്തം, അനിഴം, ഉത്രാടം, രേവതി തുടങ്ങിയ നക്ഷത്രങ്ങള്‍ വൃക്ഷാരോപണത്തിന് ശുഭകരമാണ്.

ജന്മനക്ഷത്ര ദിനത്തില്‍ ഒരു വൃക്ഷമെങ്കിലും നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് വിശേഷ പുണ്യകര്‍മമായി കണക്കാക്കപ്പെടുന്നു.

ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ദാനധര്‍മ്മങ്ങളില്‍ ശ്രേഷ്ഠമായ ഒന്നായി പറയപ്പെടുന്നു.

നവഗ്രഹ പ്രീതിക്കായി ഗ്രഹങ്ങള്‍ക്ക് അനുയോജ്യമായ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്.

നക്ഷത്രവൃക്ഷങ്ങളും അവയുടെ പ്രാധാന്യവും

ഓരോ നക്ഷത്രക്കാരും തങ്ങളുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഉത്തമമാണെന്ന് ജ്യോതിഷഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു.

നക്ഷത്രം വൃക്ഷം

1 അശ്വതി - കാഞ്ഞിരം

2 ഭരണി- നെല്ലി

3 കാര്‍ത്തിക -അത്തി

4 രോഹിണി -ഞാവല്‍

5 മകയിരം -കരിങ്ങാലി

6 തിരുവാതിര -കരിമരം

7 പുണര്‍തം- മുള

8 പൂയം -അരയാല്‍

9 ആയില്യം -നാകം

10 മകം -പേരാല്‍

11 പൂരം- ചമത/പ്ലാശ്

12 ഉത്രം -ഇത്തി

13 അത്തം -അമ്പഴം

14 ചിത്തിര- കൂവളം

15 ചോതി- നീര്‍മരുത്

16 വിശാഖം -വയങ്കത

17 അനിഴം -ഇലഞ്ഞി

18 തൃകേട്ട -വെട്ടി

19 മൂലം -വെള്ളപ്പൈന്‍

20 പൂരാടം -വഞ്ചി(മരം)

21 ഉത്രാടം- പ്ലാവ്

22 തിരുവോണം -എരിക്ക്

23 അവിട്ടം -വന്നി

24 ചതയം- കടമ്പ്

25 പൂരുരുട്ടാതി -തേമ്പാവ്

26 ഉത്രട്ടാതി -കരിമ്പന

27 രേവതി -ഇലിപ്പ

(പ്രാദേശിക ആചാരങ്ങള്‍ക്കനുസരിച്ച് ചില നക്ഷത്രവൃക്ഷങ്ങളില്‍ വ്യത്യാസങ്ങള്‍ കാണാം.)

വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വീടിന്റെ കിഴക്ക് ഭാഗത്ത് വലിയ നിഴല്‍വൃക്ഷങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

വടക്ക് ഭാഗം കഴിയുന്നത്ര തുറന്നതും പ്രകാശമുള്ളതുമായിരിക്കണം.

തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ വലിയ വൃക്ഷങ്ങള്‍ നട്ടാല്‍ സ്ഥിരതയും സംരക്ഷണവും ലഭിക്കുമെന്നാണ് വാസ്തുവിശ്വാസം.

വീടിന്റെ ചുവരിനോട് ചേര്‍ന്ന് വലിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കരുത്.

കിണര്‍, കുളം, സെപ്റ്റിക് ടാങ്ക് എന്നിവയുടെ സമീപത്ത് ശക്തമായ വേരുകളുള്ള വൃക്ഷങ്ങള്‍ ഒഴിവാക്കണം.

തുളസി, ചന്ദനം, നെല്ലി, മാവ്, പ്ലാവ്, നാരകം തുടങ്ങിയവ പൊതുവേ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഉണങ്ങിയതും രോഗബാധിതവുമായ മരങ്ങള്‍ ദീര്‍ഘകാലം നിലനിര്‍ത്തുന്നത് ഒഴിവാക്കണം.

Planting Trees, astrology
അമാവാസി മുതല്‍ പൗര്‍ണമി വരെ; അറിയാം 16 തിഥികളും പ്രത്യേകതകളും

നക്ഷത്രവര്‍ഷത്തില്‍ വൃക്ഷാരോപണത്തിന്റെ പ്രാധാന്യം

ഒരു വ്യക്തിയുടെ ജന്മനക്ഷത്രം വരുന്ന ദിവസം, അല്ലെങ്കില്‍ ആ നക്ഷത്രവര്‍ഷാരംഭത്തില്‍ വൃക്ഷം നട്ടുപിടിപ്പിക്കുന്നത് പ്രത്യേക ഫലപ്രദമാണെന്നാണ് വിശ്വാസം. ജന്മദിനാഘോഷങ്ങള്‍ക്കൊപ്പം ജന്മനക്ഷത്ര ദിനത്തില്‍ ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നത് വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ ഗുണം ചെയ്യും. ഓരോ വര്‍ഷവും ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിക്കുന്ന ശീലം കുടുംബത്തിന്റെ പാരമ്പര്യമായി വളര്‍ത്തിയെടുക്കാവുന്നതാണ്.

വൃക്ഷം നട്ടുപിടിപ്പിക്കുന്നത് ഒരു പരിസ്ഥിതി പ്രവര്‍ത്തനം മാത്രമല്ല, ഭാവിതലമുറയ്ക്കുള്ള മഹത്തായ സംഭാവന കൂടിയാണ്. ജ്യോതിഷപരമായും വാസ്തുപരമായും അനുയോജ്യമായ രീതിയില്‍ വൃക്ഷാരോപണം നടത്തുകയും, ജന്മനക്ഷത്ര വൃക്ഷങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നത് പ്രകൃതിയോടുള്ള നന്ദിപ്രകടനമായി മാറുന്നു. ''ഒരു മനുഷ്യന്‍ ജീവിതത്തില്‍ ഒരു വൃക്ഷമെങ്കിലും നട്ടുപിടിപ്പിച്ചാല്‍ അത് ഭൂമിക്കുള്ള ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ്'' എന്ന സന്ദേശം എന്നും ഓര്‍മ്മിക്കാം.

Summary

Planting trees, Things to Know according to Astrology and Vaastu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com