ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്ന്, കിഴക്കോട്ട് ദര്‍ശനമായി തൃക്കാക്കരയപ്പന്‍; പ്രാധാന്യം അറിയാം

ഓണാഘോഷങ്ങളുടെ കേന്ദ്രമാണ് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം
Thrikkakara Temple
തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രംsource: wikipedia
Published on: 

ഓണാഘോഷങ്ങളുടെ കേന്ദ്രമാണ് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം. ഇന്ത്യയില്‍ വാമന സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നായാണ് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. എറണാകുളം ജില്ലയില്‍ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എട്ടേക്കറിലധികം വിസ്തീര്‍ണ്ണമുള്ള അതിവിശാലമായ ക്ഷേത്ര സമുച്ചയമാണ് തൃക്കാക്കരയിലേത്. ഇതിനകത്ത് രണ്ട് ക്ഷേത്രങ്ങളുണ്ട്. വാമനക്ഷേത്രവും ശിവക്ഷേത്രവും.

ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ഭഗവാന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കൊച്ചി രാജാവ് നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ഉപദേവതമാരായി ധര്‍മ്മശാസ്താവ്, ശ്രീകൃഷ്ണന്‍, ദുര്‍ഗ്ഗാ ഭഗവതി, യക്ഷിയമ്മ, നാഗങ്ങള്‍, ബ്രഹ്മരക്ഷസ് എന്നിവരുണ്ട്. ഇവിടത്തെ ഏറ്റവും പ്രധാന ഉത്സവം ചിങ്ങ മാസത്തിലെ ഓണം അഥവാ തിരുവോണം ആണ്. തിരുവോണം മഹാവിഷ്ണുവിന്റെ തിരുനാളായും വാമനന്റെ അവതാര ദിവസമായും ആഘോഷിക്കപ്പെടുന്നു.

ഓണാഘോഷം ഈ ക്ഷേത്രത്തില്‍ കെങ്കേമമായാണ് നടത്തുന്നത്. ജാതി മത ഭേദമന്യേ ധാരാളം ആളുകള്‍ ഇവിടത്തെ ഓണസദ്യയില്‍ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവ ഭക്ത കവികളായ ആഴ്വാര്‍മാര്‍ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നു കൂടിയാണ് തൃക്കാക്കര വാമന ക്ഷേത്രം.

വൃത്താകൃതിയില്‍ തീര്‍ത്ത ഒറ്റനില ശ്രീകോവിലാണ് പ്രധാന ക്ഷേത്രത്തിലേത്. കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലിന് ഏകദേശം 160 അടി ചുറ്റളവുണ്ടാകും. ഇതിന്റെ മേല്‍ക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളില്‍ സ്വര്‍ണ്ണത്താഴികക്കുടം ശോഭിച്ചു നില്‍ക്കുന്നു. അകത്തേയ്ക്ക് കയറാനുള്ള പടികള്‍ കരിങ്കല്ലില്‍ പണിത് പിച്ചളയില്‍ പൊതിഞ്ഞ് സ്വര്‍ണ്ണം പൂശി വച്ചിരിയ്ക്കുകയാണ്. നേരിട്ടുകയറാന്‍ പറ്റുന്ന രീതിയിലാണ് ഇവയുടെ നിര്‍മ്മിതി.

ശ്രീകോവിലിനകത്ത് അഞ്ചോളം മുറികളുണ്ട്. അവയില്‍ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗര്‍ഭഗൃഹം. നാലടിയോളം ഉയരം വരുന്ന അഞ്ജനശിലാനിര്‍മ്മിതമായ വിഗ്രഹത്തില്‍ കിഴക്കോട്ട് ദര്‍ശനമായാണ് തൃക്കാക്കരയപ്പന്‍ കുടികൊള്ളുന്നത്. നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം.

തൊട്ടടുത്തു ഒരു ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഗണപതി, സുബ്രഹ്മണ്യന്‍, ദുര്‍ഗ, പാര്‍വതി എന്നിവരാണ് ഇവിടത്തെ ഉപദേവതമാര്‍. ഇവിടെ മഹാശിവരാത്രി വലിയ ഉത്സവമാണ്. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതലുള്ളത്.

ദീര്‍ഘചതുരാകൃതിയിലുള്ള ഒറ്റനില ശ്രീകോവിലാണ് ശിവ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലില്‍ തീര്‍ത്ത ഈ ശ്രീകോവിലിന്റെ മേല്‍ക്കൂര ഓടുമേഞ്ഞതാണ്. മുകളിലെ താഴികക്കുടം പിച്ചളയിലാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇതിനകത്ത് രണ്ട് മുറികളേയുള്ളൂ. അവയില്‍ പടിഞ്ഞാറേ അറ്റത്തുള്ളതാണ് ഗര്‍ഭഗൃഹം. ഒരടിയോളം ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്നു.

Thrikkakara Temple
ദേവിയുടെ രജസ്വല ആഘോഷിക്കുന്ന കേരളത്തിലെ ക്ഷേത്രം; ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്തായി, ആറാട്ട് ചൊവ്വാഴ്ച
Thrikkakara Temple
വിവാഹത്തിന് ഒഴിവാക്കുന്ന മാസങ്ങള്‍ ഏതെല്ലാം?; ജ്യോതിഷപരമായ വിശ്വാസമെന്ത്?
Summary

thiruvonam festival at thrikkakara temple, specialities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com