മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരു തീരുമാനം എടുക്കും, പഴയ കുടിശ്ശിക തീർക്കും. തിരക്കേറിയ ദിവാസമാണിന്ന്. ആരോഗ്യം മെച്ചപ്പെടും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വ്യാപാര രംഗത്ത് ചെലവ് വർധിക്കും, ആളുകളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും, അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്, പ്രവർത്തനങ്ങളിൽ താമസം വരും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഔദ്യോഗിക യാത്ര ആവശ്യമാകും. ഇടപെടേണ്ട ആളുകളുടെ എണ്ണം വർധിക്കും, സാമ്പത്തികമായി സമ്മർദം അനുഭവപ്പെടും, ചില കാര്യങ്ങൾ മാറ്റിവെക്കേണ്ടി വരും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് പൂർത്തിയാക്കും, ഒരു അനുമതി ലഭിക്കും. പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് പോകും, സാമ്പത്തിക കാര്യങ്ങളിൽ തടസ്സമില്ല, ആരോഗ്യം മെച്ചപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സാമൂഹികമായി ഇടപെടേണ്ട സാഹചര്യങ്ങൾ വർധിക്കും, ഉല്ലാസ യാത്രയും കൂടിച്ചേരലുകളും നടക്കും. ചുമതലകൾ വർധിക്കും, എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
നടപടി സ്വീകരിക്കേണ്ട ഒരു വിഷയം തീർപ്പാക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും, ആളുകളുടെ സഹായത്തോടെ ഒരു കാര്യം പൂർത്തിയാക്കും, രേഖകളിൽ ഒപ്പുവയ്ക്കും, ആരോഗ്യം മെച്ചപ്പെടും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കൊടുക്കൽ വാങ്ങലുകൾ ലാഭാകരമായി നടക്കും. പഠനവുമായി ബന്ധപ്പെട്ട പ്രവർത്തനം വിജയിക്കും, യാത്രാ തീരുമാനം എടുക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ആളുകളുമായുള്ള ചർച്ചയിലൂടെ ഒരു പ്രശ്നം പരിഹരിക്കും, ഔദ്യോഗിക നടപടി പുരോഗമി ക്കും, മംഗളകർമ്മത്തിൽ പങ്കെടുക്കും, അപ്രതീ ക്ഷിത കൂടിക്കാഴ്ച ഉണ്ടാകും, യാത്ര നടക്കും.
ധനു (മൂലം, പുരാടം, ഉത്രാടം ¼)
വസ്തു സംബന്ധമായ ചര്‍ച്ച മുന്നോട്ട് പോകും, ജോലി മേഖലയിൽ ഉയർച്ച നേടും. സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പ്രവർത്തനങ്ങളുടെ ഫലം ലഭിക്കാൻ തുടങ്ങും. വരുമാനം മെച്ചപ്പെടും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും. യാത്ര ആവശ്യമായി വരും, പ്രവർത്തനങ്ങൾ വിജയകരം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കൃഷിയിലും വ്യാപാരത്തിലും നേട്ടം ഉണ്ടാകും, കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളിയാകും. പഠന ത്തിൽ വിജയം നേടും. ചെലവുകൾ നിയന്ത്രിക്കാം. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
അന്തിമതീരുമാനമെടുക്കാതിരുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കും, ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും, അംഗീകാരം ലഭിക്കും, ആരോഗ്യം മെച്ചപ്പെടും.
Today's horoscope 24-1-2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

