

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സമാധാനം കുറഞ്ഞ ദിവസമാണ് ഇന്ന്. യാത്രക ൾക്ക് തടസ്സം ഉണ്ടാകാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉന്നത ബന്ധങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പുതിയ ചുമതലകളെടുക്കും. ബന്ധുക്കളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പൊതുവേ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കും. വരു മാനം മെച്ചപ്പെടാൻ സാധ്യത കാണുന്നു.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വീട് പുതുക്കിപ്പണിയുടെ മോടി പിടിപ്പിക്കാൻ സാധ്യത കാണുന്നു. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാനും സാധ്യതയുണ്ട്. ചിലർക്ക് പുതിയ വാഹനത്തിന് യോഗം കാണുന്നു.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പല കാര്യങ്ങളും ഭാഗ്യം കൊണ്ട് നടക്കുന്ന ഒരു ദിവസമാണ് ഇന്ന്. തീർത്ഥയാത്ര നടത്താൻ സാധ്യത കാണുന്നു. ആരോഗ്യനില തൃപ്തികരമായി തുടരും. പങ്കാളിയെ കൊണ്ട് നേട്ടമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സാമ്പത്തികമായി മികച്ച ദിവസമാണ് ഇന്ന് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാ ൻ സാധിക്കും സാഹിത്യകാരന്മാരും ലേഖകന്മാരും അവരുടെ മേഖലയിൽ ശോഭിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. പണം ഉണ്ടാക്കാൻ ഉള്ള പല വഴികളും തുറന്നു കിട്ടും. പ്രവർത്തന രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ചെറിയ യാത്രകൾ നടത്തേണ്ടി വരാം. ബിസിനസ് നഷ്ടത്തിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധി ക്കുക. വിലപിടിപ്പുള്ള വസ്തുക്കൾ യാത്ര വേളയിൽ നഷ്ടപ്പെടാനും സാധ്യത കാണുന്നു.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പൊതുവേ ഭാഗ്യമുള്ള സമയമായി കണക്കാക്കാം. വരുമാനം മെച്ചപ്പെടും.കുടുംബകാര്യങ്ങളിൽ കൂ ടുതൽ ശ്രദ്ധിക്കുക.വിദേശത്തു നിന്ന് ചിലസന്തോ ഷവാർത്തകൾ എത്തിച്ചേരും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. വാഹനത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ ശ്രദ്ധിക്കുക. ദൈവാധീനമുള്ള കാലമായതിനാൽ കാര്യങ്ങൾ ആഗ്രഹിക്കുന്ന പോലെ നടക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പങ്കാളിയെ കൊണ്ട് ഭാഗ്യം ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായി മാറും.സാമ്പത്തിക കാ ര്യങ്ങളിൽ ഭയപ്പെടാനില്ല. വസ്തു സംബന്ധ മായ ഇടപാടുകൾ നീണ്ടുപോകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകാ ൻ ഇടയുണ്ട്. ഈശ്വരാനുകൂലമുള്ള സമയമായതി നാൽ വലിയ ദോഷങ്ങൾ ഉണ്ടാവാൻ ഇടയില്ല. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)
പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കും.പുതിയ പ്രണയബന്ധങ്ങൾഎടുക്കും. ബന്ധുജനങ്ങളെ സന്ദർശിക്കും. കുടുംബജീവിതം സന്തോഷകരമാണ്. ആരോഗ്യം തൃപ്തികരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates