Today's Rashi Phalam September 10| വാഹന തടസ്സം പരിഹരിക്കും, കാത്തിരുന്ന കൂടിക്കാഴ്ച നടക്കും

ഇന്നത്തെ നക്ഷത്ര ഫലം – 10-9-2026
Today's Rashi Phalam
Rashi Phalam
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ അവസരവുമായി ബന്ധപ്പെട്ട് നല്ല വാർത്ത ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. പ്രിയപ്പെട്ട ഒരാളുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക യാത്ര വിജയകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരകാര്യങ്ങളിൽ അനുകൂല തീരുമാനം എടുക്കും. കുടുംബത്തിലെ തർക്കത്തിന് പരിഹാരം കാണും. വിലപിടിപ്പുള്ള സാധനം സ്വന്തമാക്കാൻ അവസരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കും. പരീക്ഷയെക്കുറിച്ചുള്ള ആശങ്ക മാറും. പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും. യാത്ര സന്തോഷകരമായി തീരും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തികമായി ആശ്വാസം നൽകുന്ന സാഹചര്യമുണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട തടസ്സം പരിഹരിക്കും. പ്രധാനപ്പെട്ട വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കും. യാത്ര ഗുണകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഔദ്യോഗിക രംഗത്ത് അംഗീകാരം ലഭിക്കും. പുതിയ കരാറിന് സാധ്യത തെളിയും. ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഏറെക്കാലമായി കാത്തിരുന്ന കൂടിക്കാഴ്ച നടക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിവാഹകാര്യങ്ങളിൽ നല്ല മുന്നേറ്റമുണ്ടാകും. പ്രണയബന്ധത്തിൽ അടുപ്പം വർധിക്കും. വീടുമായി ബന്ധപ്പെട്ട വാങ്ങലുകൾ നടത്തും. ചെറിയ യാത്ര ഗുണകരമായി മാറും.

Today's Rashi Phalam
ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നത് എന്തിന്?, ചന്ദ്രനെ ദർശിക്കാമോ?; വിനായക ചതുർഥി ചൊവ്വാഴ്ച, അറിയാം ആത്മീയ സന്ദേശം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നേരത്തെ നൽകിയ അപേക്ഷയിൽ അനുകൂല പ്രതികരണം ലഭിക്കും. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും. പുതിയ വ്യക്തിയെ പരിചയപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വീട്ടിൽ സന്തോഷകരമായ ചടങ്ങിന് സാധ്യത. സ്വത്ത് സംബന്ധമായ ചർച്ചകൾ മു ന്നോട്ടുപോകും. ബന്ധുക്കളിൽ നിന്ന് ക്ഷണം ലഭിക്കും. ദൂരയാത്രയ്ക്ക് തയ്യാറെടുപ്പ് നടത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

മത്സരപരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് മികച്ച നേട്ടത്തിന് സാധ്യത. വിദേശത്തുനിന്ന് നല്ല വിവരം ലഭിക്കും. കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. വസ്തു ഇടപാടുമായി ബന്ധപ്പെട്ട ചർച്ച വിജയകരമാകും. ദീർഘകാലമായി കാത്തിരുന്ന പണം ലഭിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജീവിതപങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കും. വീട്ടിലെ തീരുമാനത്തിന് എല്ലാവരുടെയും പിന്തുണ ലഭിക്കും. കലാരംഗത്തുള്ളവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കും. സാമ്പത്തിക ബാധ്യതകളിൽ കുറവുണ്ടാകും. ബന്ധുവീട്ടിൽ പോകാൻ അവസരം ലഭിക്കും.

Today's Rashi Phalam
'ഭക്തന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ', അഷ്ടദ്രവ്യ മഹാ​ഗണപതി ഹോമത്തിന്റെ പ്രാധാന്യമെന്ത്?; എട്ട് പ്രത്യേക ദ്രവ്യങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
Today's Rashi Phalam
ഫാൻസി നമ്പറിന്റെ പിന്നാലെ പോകല്ലേ!; പൊരുത്തമാണ് പ്രധാനം, സംഖ്യാശാസ്ത്രം പറയുന്നത്
Today's Rashi Phalam
വെണ്ണ മോഷ്ടിച്ചതിന് പിന്നിലെ സന്ദേശമെന്ത്?, മണ്ണ് തിന്ന സംഭവം വിളിച്ചുപറയുന്നത് എന്ത്?; ഉണ്ണിക്കൃഷ്ണന്റെ ബാലലീലകൾ വെറും കുസൃതിക്കഥകൾ അല്ല
Summary

Daily Horoscope | Today's Rashi Phalam September 10

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com