

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
തൊഴിൽ രംഗത്ത് പുതിയ ചുമതല ഏറ്റെടുക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തും. യാത്രയിൽ അനുകൂല അനുഭവങ്ങൾ ഉണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
നാളുകളായി മാറ്റിവെച്ച ഒരുകാര്യം പൂർത്തിയാക്കും. വ്യാപാരത്തിൽ പുതിയ ഇടപാടുകൾ ലഭിക്കും. വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പുരോഗതിയുണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനരംഗത്ത് മികച്ച മുന്നേറ്റമുണ്ടാകും. പരീക്ഷാ ഫലം അനുകൂലമാകാൻ സാധ്യത. പുതിയ സൗഹൃദം രൂപപ്പെടും. സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ നേട്ടം കൈവരിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മുടങ്ങിക്കിടന്ന സാമ്പത്തിക ഇടപാട് പൂർത്തിയാകും. വാഹനവുമായി ബന്ധപ്പെട്ട യാത്രകൾ വർധിക്കും. ഒരു ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കും. ഏറെ ആഗ്രഹിച്ചിരുന്ന കാര്യം സാധ്യമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
വ്യാപാരരംഗത്ത് പുതിയ സാധ്യതകൾ തുറക്കും. പ്രധാനപ്പെട്ട ഒരു കരാർ സംബന്ധിച്ച് തീരുമാനമുണ്ടാകും. കലാ-സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കും. പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ലഭി ക്കാം.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രണയബന്ധത്തിൽ സന്തോഷകരമായ മാറ്റമുണ്ടാകും. വിവാഹാലോചനയിൽ അനുകൂല മറുപടി ലഭിക്കും. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങും. ഹ്രസ്വയാത്രയ്ക്ക് അവസരം ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
നേരത്തെ നടത്തിയ ശ്രമത്തിന് ഫലം ലഭിക്കും. പുതിയ കരാറുമായി ബന്ധപ്പെട്ട ചർച്ച നടക്കും. പണം കൈമാറ്റം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. സുഹൃത്തിൽ നിന്ന് സഹായകരമായ വിവരം ലഭിക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. യാത്ര ഗുണകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
മത്സരരംഗത്ത് കഴിവ് തെളിയിക്കാൻ കഴിയും. വിദേശത്തുനിന്നുള്ള ഒരു വിവരം പ്രതീക്ഷ നൽകും. പഠനകാര്യത്തിൽ പുതിയ തീരുമാനം എടുക്കും. സുഹൃത്തുക്കളോടൊപ്പം വിനോദ യാത്ര ചെയ്യും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വ്യാപാരത്തിൽ പുതിയ ഇടപാടുകൾ ലഭിക്കും. വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ച മുന്നോട്ടുപോകും. കുടിശ്ശികയായി ലഭിക്കാനുള്ള പണം കിട്ടും. ഔദ്യോഗിക കാര്യങ്ങൾ അനുകൂലമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ജീവിതപങ്കാളിയുമായി പ്രധാനപ്പെട്ട വിഷയം ചർച്ച ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ പുതിയ പദ്ധതി ആസൂത്രണം ചെയ്യും. കലാരംഗത്തുള്ളവർക്ക് അവസരം ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാൻ സാധിക്കും. സാമ്പത്തിക ബാധ്യതയിൽ ആശ്വാസമുണ്ടാകും. ബന്ധുവീട്ടിൽ സന്ദർശനം നടത്തും. ഏറെ നാളായി കാത്തിരുന്ന രേഖ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates