Today's Rashi Phalam September 12| ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും, വാഹന യോഗം തെളിയും

ഇന്നത്തെ നക്ഷത്ര ഫലം – 12-9-2026
Today's Rashi Phalam August 22
Daily Horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ടാകും. സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം ലഭിക്കും. സുഹൃത്തുമായി ചേർന്ന് ഇന്ന് പ്രധാന വിഷയം തീരുമാനിക്കും. ദൂരയാത്രയ്ക്ക് അവസരം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരരംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടന്ന ഇടപാട് പൂർത്തിയാക്കാൻ കഴിയും. വിവാഹവുമായി ബന്ധപ്പെട്ട് നല്ല വാർത്ത ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിൽ ശ്രദ്ധേയ നേട്ടം കൈവരിക്കും. മത്സര പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിൽ പുരോഗതിയുണ്ടാകും. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ അനുകൂല നീക്കമുണ്ടാകും. നേരത്തെ നൽകിയ അപേക്ഷയിൽ അനുകൂല അറിയിപ്പ് ലഭിക്കും. ഒരു ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഔദ്യോഗിക രംഗത്ത് മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. കലാകാരൻമാർക്ക് അംഗീകാരം ലഭിക്കും. വാഹന യോഗം തെളിയും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രണയബന്ധത്തിൽ സന്തോഷകരമായ സംഭവങ്ങൾ ഉണ്ടാകും. വിവാഹാലോചനയിൽ പുരോഗതിയുണ്ടാകും. വീട്ടിൽ ചെറിയ ആഘോഷത്തിന് അവസരമൊരുങ്ങും. യാത്ര വിജയകരമാകും.

Today's Rashi Phalam August 22
'നരമുഖ വിനായകന്‍'; അറിയാം ഗണപതിയുടെ ആദിമരൂപം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നേരത്തെ നടത്തിയ പരിശ്രമത്തിന് നല്ല ഫലം ലഭിക്കും. പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കണം. പ്രണയിതാക്കളുടെ വിവാഹം തീരുമാനിക്കും. പുതിയ ബിസിനസ് തുടങ്ങാൻ സാധിക്കും

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

കുടുംബത്തിലെ തർക്കത്തിന് പരിഹാരം കാണാൻ കഴിയും. സ്വത്ത് സംബന്ധമായ രേഖകളിൽ പുരോഗതിയുണ്ടാകും. അപ്രതീക്ഷിതമായി ഒരു ക്ഷണം ലഭിക്കും. യാത്ര സന്തോഷകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല വിവരം ലഭിക്കും. പഠനരംഗത്ത് പുതിയ അവസരം ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ പുരോഗതിയുണ്ടാകും. വ്യാപാരത്തിൽ നല്ലൊരു ഇടപാട് ലഭിക്കും. കുടിശ്ശികയായി ലഭിക്കാനുള്ള തുക കൈയിലെത്തും. പുതിയ വാഹനം വാങ്ങും

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജീവിതപങ്കാളിയുമായി സന്തോഷകരമായ തീരുമാനം കൈക്കൊള്ളും. കലാരംഗത്തുള്ളവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും. വീട്ടിലേക്ക് അതിഥികൾ എത്താൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

നാളുകളായി കാത്തിരുന്ന ഒരു വസ്തു കൈവശമാകും. സാമ്പത്തിക ബാധ്യതയിൽ ആശ്വാസം ലഭിക്കും. ബന്ധുവിൽ നിന്ന് സഹായം ലഭിക്കും. പുതിയ കാര്യത്തിന് തുടക്കമിടാൻ സാധിക്കും.

Today's Rashi Phalam August 22
ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യുന്നത് എന്തിന്?, ചന്ദ്രനെ ദർശിക്കാമോ?; വിനായക ചതുർഥി ചൊവ്വാഴ്ച, അറിയാം ആത്മീയ സന്ദേശം
Today's Rashi Phalam August 22
'ഭക്തന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ', അഷ്ടദ്രവ്യ മഹാ​ഗണപതി ഹോമത്തിന്റെ പ്രാധാന്യമെന്ത്?; എട്ട് പ്രത്യേക ദ്രവ്യങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
Summary

Daily Horoscope | Today's Rashi Phalam September 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com