weekly horoscope
വാരഫലം 2025 ഒക്ടോബര്‍ 6 മുതല്‍ 12 വരെ weekly horoscopeAI image

നന്മ ചെയ്താലും ദുരനുഭവങ്ങള്‍ക്ക് സാധ്യത, അകാരണഭയം, വീഴ്ച; ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക

വാരഫലം 2025 ഒക്ടോബര്‍ 6 മുതല്‍ 12 വരെ
Published on

ക്ടോബര്‍ 10 ന് രാത്രി 8:12 ന് ചിത്ര ഞാറ്റുവേല ആരംഭിക്കും. ഒക്ടോബര്‍ 9 ന് ശുക്രന്‍ കന്നിരാശിയിലേയ്ക്ക് മാറും. ഇത് മഴ സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും ബുധനും ശുക്രനും രണ്ടു രാശികളിലായതിനാല്‍ മഴ സാധാരണയിലും കുറവായിരിക്കും.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ഗുണദോഷ മിശ്ര ഫലമാണീ കാലം. വിചാരിക്കാത്ത ചെലവുകള്‍ക്ക് സാധ്യതയുണ്ട്. സഹായികളുടെ വര്‍ദ്ധന, പുതിയ സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കെല്ലാം യോഗമുണ്ട്. ഉഷ്ണരോഗങ്ങള്‍ക്കും സാധ്യത കൂടുതലുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ നല്ല കാലമാണ്. വിദ്യാഗുണം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍, വാഗൈ്വഭവം, പ്രശസ്തി, നൂതനഗൃഹാരംഭ പ്രവര്‍ത്തനങ്ങള്‍, എന്നിവയ്ക്കെല്ലാം യോഗമുണ്ട്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ ഗുണപ്രദമായ സമയമാണ്. ക്രയവിക്രയങ്ങളില്‍ ലാഭം, സ്ഥാനമാനങ്ങള്‍, വിദ്വജ്ജന സമാഗമം, ഉദ്ദിഷ്ട കാര്യസിദ്ധി, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഗുണാനുഭവങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രങ്ങള്‍

പൊതുവെ ഈശ്വരാധീനക്കുറവുള്ള സമയമാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ചതിയേല്ക്കാനും നാശനഷ്ടങ്ങള്‍ക്കും, കലഹങ്ങള്‍ക്കും യോഗമുള്ളതിനാല്‍ ആലോചിച്ച് പ്രവര്‍ത്തിക്കണം.

weekly horoscope
ഈ നക്ഷത്രങ്ങള്‍ തമ്മില്‍ ചേരില്ല, വിവാഹ ആലോചനകളില്‍ ശ്രദ്ധിക്കുക

മകം, പൂരം, ഉത്രം 1-ാം പാദം

പൊതുവെ ഈശ്വരാധീനമുള്ള സമയമാണ്. ഉദ്ദിഷ്ടകാര്യസിദ്ധി, ധനലാഭം, ഭൂമീലാഭം, പ്രശസ്തി എന്നിവയ്ക്കും യോഗം കാണുന്നുണ്ട്. ഈശ്വരാധീനമുളള സമയമാണ്. വിവാഹാദിമംഗള കര്‍മ്മങ്ങള്‍ക്കും ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍ക്കും നല്ല സമയമാണ്. ശരീരത്തില്‍ മുറിവേല്‍ക്കാതിരിക്കാനും നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചെറിയ തടസ്സങ്ങള്‍ പല കാര്യങ്ങള്‍ക്കും നേരിടുമെങ്കിലും പൊതുവെ ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വളരെ നല്ല സമയമാണ്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 നക്ഷത്രപാദങ്ങള്‍

ഈ നാളുകാര്‍ക്ക് കുറച്ച് കൂടി നല്ല സമയമാണ്. സ്ഥാനമാനങ്ങള്‍, പ്രശസ്തി, ധനലാഭം, വിദ്യാഗുണം എന്നിവയ്ക്ക് യോഗമുണ്ട്. ഉഷ്ണ സംബന്ധമായും വാത സംബന്ധമായും എല്ലിന് അസുഖ സാധ്യതകള്‍ക്കും യോഗമുണ്ട്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഇവര്‍ക്ക് പൊതുവെ ഈശ്വരാധീനക്കുറവുള്ള സമയമാണെന്നറിഞ്ഞ് പ്രവര്‍ത്തിക്കണം. നന്മ ചെയ്താലും ദുരനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. അകാരണഭയം, വീഴ്ച, നാശനഷ്ടങ്ങള്‍, അനാവശ്യയാത്രകളിലൂടെ ധനനഷ്ടം എന്നിവയ്ക്കും യോഗമുണ്ട്. ക്രയവിക്രയ രംഗത്തുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

weekly horoscope
പുസ്തകങ്ങളെ ആശ്രയിക്കുന്നത് ദോഷഫലം, സ്വീകരിക്കേണ്ടത് ഗുരുവില്‍ നിന്ന്; മന്ത്രം ജപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഇവര്‍ക്ക് പൊതുവെ ഗുണദോഷ സമ്മിശ്രസമയമാണെങ്കിലും ഗവേഷകര്‍, അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍, വിദേശവാസികള്‍ എന്നിവര്‍ക്കെല്ലാം ഗുണകരമായ സമയമാണ്. , സംഗീത സാഹിത്യ കലാ സിനിമ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാന്‍ അവസരമുണ്ട്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

അല്പം ഈശ്വരാധീനക്കുറവുള്ള സമയമാണെങ്കിലും സ്ഥിര പ്രയത്‌നത്താല്‍ ഉദ്ദിഷ്ട കാര്യ സിദ്ധി, കൃഷിയില്‍ ഗുണങ്ങള്‍, ക്രയവിക്രയങ്ങളില്‍ ലാഭം എന്നിവയ്ക്ക് യോഗമുണ്ട്. നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവം, ശരീരത്തില്‍ മുറിവേല്‍ക്കാനിടവരുക, നാശനഷ്ടങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

പൊതുവെ ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാനുഗ്രഹമുള്ള സമയമാണ്. കുടുംബത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കെല്ലാം സാധ്യത ഉണ്ട്. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് പൊതുവെ ഗുണകരമാണ്.

പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഇവര്‍ക്ക് പല തരം അസുഖ സാധ്യതകള്‍ക്ക് യോഗമുണ്ടെങ്കിലും ഈശ്വരാധീനമുള്ള സമയമാണ്. ഏഴരശ്ശനി ദോഷങ്ങള്‍ അലസത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വീഴ്ച, മുറിവേല്‍ക്കല്‍, തീപ്പൊള്ളലേല്‍ക്കാനിടവരിക, അലര്‍ജി എന്നിവയ്ക്കും യോഗമുണ്ട്.

Summary

Weekly horoscope, astrology prediction for october 6 to 12

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com