2025 Mahindra Bolero Neo Spied ahead of Launch
2025 Mahindra Bolero Neo Spied ahead of Launchsource:X

ഡിസൈനില്‍ നിരവധി മാറ്റങ്ങള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍; അപ്‌ഡേറ്റ് ചെയ്ത ബൊലേറോ നിയോ ഉടന്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബൊലേറോ
Published on

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബൊലേറോ. ഇതിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ബൊലേറോ നിയോയുടെ അപ്‌ഡേറ്റ് ചെയ്ത 2025 മോഡല്‍ ഈ മാസം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇതിന്റെ സ്‌പൈ ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

സ്‌പൈ ഷോട്ടുകള്‍ അനുസരിച്ച് ഡിസൈനില്‍ വലിയ മാറ്റം വരുന്നത് മുന്‍വശത്താണ്. പുതുക്കിയ ഫാസിയ, പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹെഡ്‌ലാമ്പില്‍ ഡിആര്‍എല്‍ ക്രമീകരിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും മറ്റൊരു ഫീച്ചറാണ്.

2025 Mahindra Bolero Neo Spied ahead of Launch
ട്രാഫിക് അടിസ്ഥാനമാക്കി റൂട്ടുകള്‍ ഒപ്റ്റിമൈസ് ചെയ്യും, എഐ ഫീച്ചറുകള്‍; സിട്രോണിന്റെ പുതിയ കൂപ്പെ എസ് യുവി ഉടന്‍ വിപണിയില്‍, ബുക്കിങ് ആരംഭിച്ചു

മിക്ക ഡിസൈന്‍ ഘടകങ്ങളും പ്രീ-ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ നിന്ന് പകര്‍ത്തിയതായി തോന്നുന്നു. മറുവശത്ത്, ക്യാബിനില്‍ ഫീച്ചറുകളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ കാര്യമായ അപ്ഡേറ്റ് കാണാന്‍ കഴിയും. ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍, ഡിജിറ്റല്‍ ക്ലസ്റ്റര്‍, പുതുക്കിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, അപ്ഡേറ്റ് ചെയ്ത അപ്‌ഹോള്‍സ്റ്ററി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് അകത്തളത്തില്‍ പ്രതീക്ഷിക്കുന്ന പുതുമകള്‍. മെക്കാനിക്കല്‍ ആയി, എസ്യുവിയില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ സാധ്യതയില്ല. മുന്‍ഗാമിയുടെ അതേ എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

2025 Mahindra Bolero Neo Spied ahead of Launch
നാലു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്‌കൂട്ടറുകള്‍, ചരിത്ര നേട്ടവുമായി ഒല ഇലക്ട്രിക്
Summary

2025 Mahindra Bolero Neo Spied ahead of Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com