നാലു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്‌കൂട്ടറുകള്‍, ചരിത്ര നേട്ടവുമായി ഒല ഇലക്ട്രിക്

Ola Electric achieves 1 million production milestone
ഒല ഇലക്ട്രിക്
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പത്ത് ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉല്‍പ്പാദിപ്പിച്ചതായി ഒല ഇലക്ട്രിക്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് പത്ത് ലക്ഷാമത്തെ വാഹനം പുറത്തിറക്കിയതെന്നും കമ്പനി അറിയിച്ചു. 2021 ല്‍ ഒല ഇലക്ട്രിക് ഉത്പാദനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ട1 തുടങ്ങി അടുത്തിടെ പുറത്തിറക്കിയ റോഡ്സ്റ്റര്‍ X ഇലക്ട്രിക് മോഡലുകള്‍ക്ക് വരെ ആവശ്യക്കാര്‍ ഏറെയാണെന്നും കമ്പനി വക്താവ് പറഞ്ഞു.

Ola Electric achieves 1 million production milestone
ഇന്ധന ക്ഷമതയില്‍ മുമ്പന്‍, വിക്ടോറിസിന്റെ വില പ്രഖ്യാപിച്ച് മാരുതി, അറിയാം

ഡ്യുവല്‍ ടോണ്‍ സീറ്റ്, റിമ്മുകള്‍, ബാറ്ററി പായ്ക്ക് എന്നിവയില്‍ സ്പോര്‍ട്ടി റെഡ് ആക്സന്റുകളുള്ള, മിഡ്‌നൈറ്റ് ബ്ലു നിറത്തിലുള്ള സ്‌പെഷല്‍ പതിപ്പ് റോഡ്സ്റ്റര്‍ X+ കമ്പനി പുറത്തിറക്കി. 'ഞങ്ങളെ വിശ്വസിക്കുകയും ഞങ്ങളുടെ ദൗത്യത്തില്‍ വിശ്വസിക്കുകയും ചെയ്ത ഓരോ ഇന്ത്യക്കാരന്റെയും ആഘോഷമാണിത്. പ്രവര്‍ത്തനം തുടങ്ങി നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഇവി ഇരുചക്ര വാഹന വിപണിയില്‍ മുന്നിലെത്താന്‍ സാധിച്ചു' കമ്പനി വക്താവ് പറഞ്ഞു.

Ola Electric achieves 1 million production milestone
വിലയില്‍ 17,000 രൂപയുടെ കുറവ്; 'കരുത്തിന്റെ പര്യായം'; റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മെറ്റിയര്‍ 350 വിപണിയില്‍, വിശദാംശങ്ങള്‍

ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്യാനും എഞ്ചിനീയറിംഗ് ചെയ്യാനും നിര്‍മ്മിക്കാനും കഴിയുമെന്ന് തെളിയിച്ചുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 'ഈ നാഴികക്കല്ലിലൂടെ ഞങ്ങള്‍ എത്രത്തോളം സഞ്ചരിച്ചു എന്നതിന്റെ തെളിവാണ്, ഞങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുകയാണ്! ഞങ്ങളുടെ ദൗത്യം വ്യക്തമാണ്, ഇന്ത്യയെ ആഗോള ഇവി ഹബ്ബാക്കി മാറ്റുക എന്നതാണ് കമ്പനി വക്താവ് പറഞ്ഞു.

Summary

Ola Electric achieves 1 million production milestone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Avore EX1 and EX2 Range Launched
Simple Arrive Electric Scooter
Arya
A minister has stated that the construction company will provide compensation to people who died and those injured in the Wayanad landslide
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com