ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം

സൂപ്പർബൈക്കുകളിലെ സുരക്ഷാ ഫീച്ചറുകളോടെ RTR 160; ടിഎഫ്ടി ഡിസ്‌പ്ലേയിൽ വഴികാട്ടാൻ RTR 160 4V
TVS Apache RTR 160
TVS Apache RTR 160TVS Motors
Edited By:
Updated on
2 min read

ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹന പ്രേമികളുടെ ഹരമായ അപ്പാച്ചെ ശ്രേണിയെ കൂടുതൽ അത്യാധുനിക ഫീച്ചറുകളോടെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ് മോട്ടോർ കമ്പനി. ഏറ്റവും ജനപ്രിയമായ ടിവിഎസ് അപ്പാച്ചെ RTR 160, RTR 160 4V മോഡലുകളിലാണ് കൂടുതൽ സുരക്ഷയും ഹൈടെക് സൗകര്യങ്ങളും ഉൾപ്പെടുത്തി പുതിയ ടോപ്പ്-എൻഡ് വേരിയന്റുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വലിയ ബൈക്കുകളിൽ മാത്രം കണ്ടുവരുന്ന ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) ഉൾപ്പെടുത്തി എത്തിയ ടിവിഎസ് അപ്പാച്ചെ RTR 160 ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റിന് 1,27,990 രൂപയാണ് ഡൽഹി എക്സ്-ഷോറൂം വില. ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ നേരിട്ട് ഗൂഗിൾ മാപ്പ് കാണാൻ സാധിക്കുന്ന 'മാപ്പ് മിററിങ്' സൗകര്യത്തോടെ എത്തിയ അപ്പാച്ചെ RTR 160 4V-ക്ക് 1,41,440 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

TVS Apache RTR 160
വെന്യൂവിനും ക്രെറ്റയ്ക്കും ഇടയില്‍; ഹ്യുണ്ടായി ബയോണ്‍ ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

അപ്പാച്ചെ RTR 160-ന്റെ പുതിയ ടോപ്പ്-എൻഡ് പതിപ്പിൽ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. നനഞ്ഞതോ തെന്നലുള്ളതോ ആയ റോഡുകളിൽ ബൈക്കിന്റെ ടയർ വഴുതിപ്പോകാതിരിക്കാൻ സഹായിക്കുന്ന ട്രാക്ഷൻ കൺട്രോൾ സിസ്റ്റം ഇതോടെ ബൈക്കിന് ലഭിച്ചു. ഇതിനൊപ്പം പുതുതായി ഹസാർഡ് ലാമ്പുകളും പ്രീമിയം ലുക്ക് നൽകുന്ന എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. മാറ്റ് ബ്ലാക്ക് വിത്ത് റെഡ് അലോയ് വീലുകൾ, പേൾ വൈറ്റ് വിത്ത് റെഡ് അലോയ് വീലുകൾ, ആർട്ടിക് ടീൽ, ഗ്രാനൈറ്റ് ഗ്രേ എന്നീ നാല് ആകർഷകമായ നിറങ്ങളിൽ ഈ വേരിയന്റ് ലഭ്യമാകും. മെക്കാനിക്കൽ മാറ്റങ്ങളില്ലാതെ എത്തുന്ന ബൈക്കിൽ 15.82 ബിഎച്ച്പി കരുത്തും 13.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 159.7 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് 2-വാൽവ് എഞ്ചിനാണ് കരുത്തേകുന്നത്.

TVS Apache RTR 160
ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലായ RTR 160 4V കൂടുതൽ സ്മാർട്ടായാണ് നിരത്തിലെത്തുന്നത്. സാധാരണ ടേൺ-ബൈ-ടേൺ നാവിഗേഷന് പകരം സ്മാർട്ട്ഫോണിലെ ഗൂഗിൾ മാപ്പ് അതേപടി ബൈക്കിന്റെ കളർ ടിഎഫ്ടി ഡിസ്‌പ്ലേയിൽ കാണാൻ സാധിക്കുന്ന 'മാപ്പ് മിററിങ്' സംവിധാനമാണ് ഇതിന്റെ പ്രധാന സവിശേഷത. റൈഡർമാർക്ക് യാത്രാവേളയിൽ വളവുകളും വഴികളും എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കും. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്ന അടിയന്തര സാഹചര്യങ്ങളിൽ പിന്നിലുള്ള വാഹനങ്ങൾക്ക് മുൻകൂട്ടി സൂചന നൽകുന്ന 'പാനിക് ബ്രേക്ക് അലർട്ട്' സംവിധാനവും ബൈക്കിൽ നൽകിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ ഫോൺ ചാർജ് ചെയ്യാനായി ഫാസ്റ്റ് യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടുമുണ്ട്. ആർട്ടിക് ടീൽ വിത്ത് ഷാംപെയ്ൻ ഗോൾഡ് അലോയ് വീലുകൾ, മാറ്റ് ബ്ലാക്ക്, റേസിങ് റെഡ്, മറൈൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭിക്കും. ഈ വേരിയന്റിലും എൻജിനിൽ മാറ്റങ്ങളൊന്നുമില്ല. 17.55 ബിഎച്ച്പി കരുത്തും 14.73 എൻഎം ടോർക്കും നൽകുന്ന 159.7 സിസി, ഓയിൽ-കൂൾഡ്, 4-വാൽവ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. 160 സിസി സ്പോർട്സ് കമ്മ്യൂട്ടർ സെഗ്‌മെന്റിൽ ബജാജ് പൾസർ, ഹീറോ എക്‌സ്ട്രീം തുടങ്ങിയ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ പുത്തൻ അപ്പാച്ചെ നിരയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

TVS Apache RTR 160
വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍
TVS Apache RTR 160
649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍
Summary

TVS Motor Company has introduced updated top-end iterations of its celebrated naked sporty roadsters, the Apache RTR 160 and the Apache RTR 160 4V, packing segment-first electronics and smart tech features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com