

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാര്‍ റോക്‌സിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഉടന്‍ പുറത്തിറങ്ങും. ഇതിന് മുന്നോടിയായി ഇതിന്റെ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്ന് ഡോറുകളുള്ള നിലവിലെ ഥാറിന് സമാനമായ ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍ ഈ അഞ്ച് ഡോര്‍ എസ് യുവിയിലും പ്രതീക്ഷിക്കുന്നുണ്ട്.
വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപത്തില്‍ മാറ്റമൊന്നുമില്ലെങ്കിലും അലോയ് വീലുകളുടെ കാര്യത്തില്‍ മാറ്റം ഉണ്ട്. കാഴ്ചയില്‍ നിലവിലുള്ള ഥാറിലെ അലോയ് വീലുകള്‍ക്ക് സമാനമായ രൂപമാണ് ഇതിനുമുള്ളത്. മെക്കാനിക്കല്‍ ഭാഗത്ത് വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഡാവിഞ്ചി സസ്‌പെന്‍ഷന്‍ സംവിധാനത്തോടെയാണ് ഥാര്‍ റോക്‌സ് ഫെയ്‌സ് ലിഫ്റ്റ് വരുന്നത്. ഇതിനൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിങ് സാങ്കേതികവിദ്യയും ഫീച്ചറായി ഉണ്ട്. നിലവിലെ റോക്‌സിലുള്ള ഇലക്ട്രോണിക് റിയര്‍ ആക്‌സില്‍ ഡിഫറന്‍ഷ്യല്‍ ലോക്ക് സംവിധാനം പുതിയ വാഹനത്തിലും മാറ്റമില്ലാതെ തുടരാനാണ് സാധ്യത.
രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനോടെ ഥാര്‍ റോക്‌സ് അപ്‌ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍ എത്താനാണ് സാധ്യത. നിലവിലുള്ള ഥാര്‍ റോക്‌സിന് സമാനമായിരിക്കും ഈ പവര്‍ട്രെയിന്‍ ഓപ്ഷന്‍. 2.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ആര്‍ഡബ്ല്യൂഡി എന്‍ജിനും 2.2 ലിറ്റര്‍ ഡീസല്‍ ആര്‍ഡബ്ല്യൂഡി എന്‍ജിനുമാണ് പ്രതീക്ഷിക്കുന്നത്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയില്‍ മാറ്റങ്ങള്‍ വന്നേക്കാം. കൂടാതെ പനോരമിക് സണ്‍റൂഫ്, സീറ്റ് വെന്റിലേഷന്‍, ലെവല്‍ 2 അഡാസ് തുടങ്ങിയവയും ഉയര്‍ന്ന വേരിയന്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates