റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍; മഹീന്ദ്രയുടെ പുതിയ മോഡല്‍ വിപണിയില്‍, പ്രാരംഭവില 9.39 ലക്ഷം രൂപ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്‌സ് യുവി 3എക്‌സ്ഒ റേവ്എക്‌സ് ശ്രേണി വിപുലീകരിച്ച് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു.
Mahindra XUV 3XO RevX Edge
Mahindra XUV 3XO RevX Edge source: Mahindra
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്‌സ് യുവി 3എക്‌സ്ഒ റേവ്എക്‌സ് ശ്രേണി വിപുലീകരിച്ച് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. റേവ്എക്‌സ് എഡ്ജ് എന്ന പേരിലുള്ള പുതിയ മോഡലിന് 9.39 ലക്ഷം രൂപ മുതലാണ് വില (എക്‌സ് ഷോറൂം) ആരംഭിക്കുന്നത്. ഇതിനോടൊപ്പം റേവ്എക്‌സ് എഡ്ജ് (O) വേരിയന്റും റേവ്എക്‌സ് എം(O) യുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്.

റേവ്എക്‌സ് എഡ്ജ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ മാനുവല്‍, എഎംടി ഓപ്ഷനുകളിലും ലഭ്യമാണ്. ഡ്യുവല്‍ ടോണ്‍ റൂഫ്, ബോഡി കളറിലുള്ള ഗ്രില്‍, ബ്ലാക്ക് വീല്‍ കവറുകള്‍, എല്‍ഇഡി സിഗ്നേച്ചര്‍ ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. അകത്തളത്തില്‍ ബ്ലാക്ക് ലെതറെറ്റ് സീറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ ആംറെസ്റ്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, വയേര്‍ഡ് ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, ടാംഗോ റെഡ്, നെബുല ബ്ലൂ, ഗാലക്‌സി​ ഗ്രേ എന്നി നിറങ്ങളിലാണ് ഈ പുതിയ വേരിയന്റ് വിപണിയില്‍ എത്തുക.

ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ വ്യൂ കാമറ, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, പനോരമിക് സണ്‍റൂഫ്, റൂഫ് റെയിലുകള്‍, പാസീവ് കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Mahindra XUV 3XO RevX Edge
36 കിലോമീറ്റര്‍ റേഞ്ച്, സ്വിഫ്റ്റ്, ബലേനോ, ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റുകള്‍ വിപണിയില്‍; അറിയാം പ്രത്യേകതകള്‍
Mahindra XUV 3XO RevX Edge
ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം
Summary

Mahindra XUV 3XO RevX Edge Launched at Rs. 9.39 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com