ലെവല്‍-2 അഡാസ്, ബ്ലൈന്‍ഡ് സ്‌പോട്ട് മുന്നറിയിപ്പ്; എസ് യുവി സെ​ഗ്മെന്റ് വിപുലീകരിച്ച് മാരുതി സുസുക്കി, അറിയാം 'വിക്ടോറിസ്' ഫീച്ചറുകള്‍

അതിവേഗം വളരുന്ന ഇടത്തരം എസ്യുവി വിഭാഗത്തില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ മോഡല്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി
Victoris
VictorisSOURCE: X
Updated on
2 min read

ന്യൂഡല്‍ഹി: അതിവേഗം വളരുന്ന ഇടത്തരം എസ്യുവി വിഭാഗത്തില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ മോഡല്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. എസ് യുവി ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 'വിക്ടോറിസ്' എന്ന പേരിലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്.

വില പ്രഖ്യാപനം പിന്നീട് നടക്കുമെങ്കിലും ഉത്സവ സീസണില്‍ പുതിയ കാര്‍ വാങ്ങാനിരിക്കുന്നവരെ ആകര്‍ഷിക്കാനായാണ് വണ്ടിയുടെ അവതരണം നടത്തിയിരിക്കുന്നത്. FWD, 4WD കോണ്‍ഫിഗറേഷനുകളിലുടനീളം 8 വേരിയന്റുകളില്‍ മാരുതി വിക്ടോറിസ് (Maruti Suzuki Victoris) സ്വന്തമാക്കാനാവും.

LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O), ZXi+ 4WD, ZXi+(O) 4WD എന്നിവയായിരിക്കും മാരുതി സുസുക്കിയുടെ പുത്തന്‍ എസ്യുവിയിലെ ആ വേരിയന്റുകള്‍. ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ശേഷം മിഡ്-സൈസ് എസ്യുവി ശ്രേണിയിലേക്ക് എത്തുന്ന ബ്രാന്‍ഡിന്റെ രണ്ടാമത്തെ മോഡല്‍ എന്ന പ്രത്യേകതയും വിക്ടോറിസിനുണ്ട്. മാരുതി സുസുക്കിയുടെ അരീന ഡീലര്‍ഷിപ്പ് ശൃംഖല വഴിയായിരിക്കും മോഡല്‍ വിപണനത്തിന് എത്തുക.

ശക്തമായ ഹൈബ്രിഡ്, സിഎന്‍ജി എന്നിവയുള്‍പ്പെടെ ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായാണ് ഈ മോഡല്‍ വരുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.'ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് മുന്നറിയിപ്പ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവന്‍ഷന്‍ തുടങ്ങി നിരവധി സവിശേഷതകളുള്ള ലെവല്‍-2 അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ലഭിക്കുന്ന കാറായിരിക്കും വിക്ടോറിസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, എറ്റേണല്‍ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീന്‍, ബ്ലാക്ക് റൂഫുള്ള സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണല്‍ ബ്ലൂ എന്നിവയാണ് വാഹനത്തിലെ കളര്‍ ഓപ്ഷനുകള്‍. കൂടുതല്‍ സാങ്കേതികമായി കേന്ദ്രീകരിച്ചുള്ള ഡാഷ്ബോര്‍ഡ് ഡിസൈനാണ് മാരുതി വിക്ടോറിസിന്റെ ഏറ്റവും വലിയ സവിശേഷത. ഡാഷ്ബോര്‍ഡിന് മുകളില്‍ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, വലതുവശത്ത് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റര്‍ എസ്യുവിയായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തില്‍ വിക്ടോറിസില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡോള്‍ബി അറ്റ്മോസ്റ്റുള്ള 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാര്‍ ടെക്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ക്യാബിന്‍ എയര്‍ ഫില്‍ട്ടര്‍, പവര്‍ഡ് ടെയില്‍ഗേറ്റ് തുടങ്ങി നിരവധി സവിശേഷതകള്‍ ഉണ്ട്.

Victoris
ഒന്നര ലക്ഷം രൂപയില്‍ താഴെ വില; സിംഗിള്‍ ചാനല്‍ എബിഎസ്; ടിവിഎസിന്റെ കരുത്തന്‍ നാളെ വിപണിയില്‍, എന്‍ടോര്‍ക്ക് 150

അതേസമയം മിഡ്-സൈസ് എസ്യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മാരുതി മോഡലിന് ആദ്യമായി ലെവല്‍ 2 ADAS എന്നിവയും ലഭിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍ എന്നിങ്ങനെ മൂന്ന് എന്‍ജിനുകളില്‍ വിക്ടോറിസ് വാങ്ങാനാവും.മാരുതി സുസുക്കി സിഎന്‍ജി ടാങ്ക് അണ്ടര്‍ബോഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ആയതിനാല്‍ ബൂട്ട് സ്‌പേസ് കൂടുതല്‍ സ്വതന്ത്രമാക്കാനായിട്ടുണ്ട്.

Victoris
മാരുതി മുതല്‍ ടാറ്റ വരെ; സെപ്റ്റംബറില്‍ പുറത്തിറങ്ങുന്നത് ആറ് കിടിലന്‍ കാറുകള്‍
Summary

Maruti Suzuki expands SUV lineup with new mid-sized model 'Victoris'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com