

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്ത് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുറത്തിറക്കാന്‍ പോകുന്ന പുതിയ സ്‌കൂട്ടറിന്റെ ലോഞ്ച് നാളെ ( വ്യാഴാഴ്ച). സ്‌കൂട്ടര്‍ വിപണിയില്‍ ടിവിഎസിന്റെ ജനകീയ മോഡലായ എന്‍ടോര്‍ക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ എന്‍ടോര്‍ക്ക് 150 ആണ് വിപണിയില്‍ എത്തുന്നത്.
125 സിസി സ്‌കൂട്ടറുകളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് ഏറെ മുന്നിലാണ്. അതിന്റെ അടുത്ത പതിപ്പായ ഉയര്‍ന്ന ശേഷിയുള്ള മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. ലോഞ്ചിന്റെ ഭാഗമായി കമ്പനി എന്‍ടോര്‍ക്ക് 150യുടെ എല്‍ഇഡി ഹെഡ്‌ലാമ്പ് ഡിസൈന്‍ ടീസര്‍ പുറത്തിറക്കി. ഹീറോ സൂം 160 (Hero Xoom 160), യമഹ എയറോക്സ് (Yamaha Aerox) എന്നിവയായിരിക്കും എന്‍ടോര്‍ക്ക് 150യുടെ പ്രധാന എതിരാളികള്‍.
150-170 സിസി സ്‌കൂട്ടര്‍ വിപണി ക്രമാനുഗതമായി വളര്‍ന്നുവരികയാണ്. എന്‍ടോര്‍ക്ക് 150ലൂടെ ഈ മേഖലയിലേക്ക് കടന്നുവരാന്‍ ഒരുങ്ങുകയാണ് ടിവിഎസ്. യമഹയും ഹീറോയും പോലെ ടിവിഎസ് ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ ഉപയോഗിക്കുമോ എന്നാണ് വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത്. അതോ നിലവിലെ എന്‍ടോര്‍ക്ക് 125ലെ പോലെ എയര്‍-കൂള്‍ഡ് എന്‍ജിന്‍ ഉപയോഗിക്കുമോ എന്നാണ് ചോദ്യം. സ്‌കൂട്ടറില്‍ കുറഞ്ഞത് സിംഗിള്‍-ചാനല്‍ എബിഎസ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
എല്‍ഇഡി ലൈറ്റിങ്, ടിഎഫ്ടി ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് സ്‌കൂട്ടറില്‍ പ്രതീക്ഷിക്കാവുന്ന മറ്റ് സവിശേഷതകള്‍. ടിവിഎസ് എന്‍ടോര്‍ക്ക് 150 ന് 1.50 ലക്ഷം രൂപയില്‍ താഴെയാണ് (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates