എസ് യുവിയില്‍ മത്സരം കടുക്കും, വരുന്നു നിസാന്റെ കരുത്തന്‍; ടെക്ടണിന്റെ ചിത്രം പുറത്ത്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന സി-സെഗ്മെന്റ് എസ്യുവിയായ ടെക്ടണിന്റെ പുതിയ ചിത്രം പുറത്തിറക്കി
Nissan Tekton
Nissan Tekton IMAGE CREDIT: NISSAN
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ തങ്ങളുടെ വരാനിരിക്കുന്ന സി-സെഗ്മെന്റ് എസ്യുവിയായ ടെക്ടണിന്റെ പുതിയ ചിത്രം പുറത്തിറക്കി. ഹ്യുണ്ടായി ക്രെറ്റയുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ട് 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് സ്ഥിരീകരിച്ചു. കാറിന്റെ ഡിസൈന്‍ സംബന്ധിച്ച് ഏകദേശം രൂപം നല്‍കുന്നതാണ് പുതിയ ചിത്രം.

പുതിയ CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ടെക്ടണിന്റെ രൂപകല്‍പ്പന. ആകൃതിയില്‍ അടക്കം നിരവധി കാര്യങ്ങളില്‍ റെനോ ഡസ്റ്ററുമായി സാമ്യമുണ്ട്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, മധ്യഭാഗത്ത് നിസ്സാന്‍ ലോഗോയുള്ള വിശാലമായ ഗ്രില്‍, പ്രത്യേകതയുള്ള ബോണറ്റ്, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, പിന്‍വാതില്‍-മൗണ്ടഡ് ഗ്രാബ് ഹാന്‍ഡില്‍ എന്നിവ ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

Nissan Tekton
വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍; ഹ്യുണ്ടായി വെന്യു രണ്ടാം തലമുറ മോഡല്‍ നവംബര്‍ നാലിന് വിപണിയില്‍

വാഹനത്തിന്റെ അകത്തളം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം പിന്‍ഭാഗത്ത് ഒരു എക്‌സ്റ്റെന്‍ഡഡ് റൂഫ് സ്പോയിലര്‍, ഇന്‍വെര്‍ട്ടഡ് സി-ആകൃതിയിലുള്ള കണക്റ്റഡ് ടെയില്‍ലാമ്പുകള്‍, ചുറ്റും കട്ടിയുള്ള ബോഡി ക്ലാഡിങ് എന്നിവയുണ്ട്. ഇടത്തരം എസ്യുവി വിഭാഗത്തില്‍ റെനോ ഡസ്റ്റര്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ് തുടങ്ങിയവയുമായി നിസാന്‍ ടെക്ടണ്‍ മത്സരിക്കാനാണ് സാധ്യത.

Nissan Tekton
മഹീന്ദ്ര ഥാര്‍, സ്‌കോഡ ഒക്ടാവിയ ആര്‍എസ്, സിട്രോണ്‍ എയര്‍ക്രോസ് എക്‌സ്,,,; ഒക്ടോബറില്‍ ഇറങ്ങുന്ന കാറുകള്‍ പരിചയപ്പെടാം
Summary

Nissan Tekton Official Debut by April 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com