

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ജനപ്രിയ മോഡല്‍ ആയ ഹിമാലയന്‍ ശ്രേണിയില്‍ ഹിമാലയന്‍ 750 പുറത്തിറക്കി. 4,89,490 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഡിസംബര്‍ ഒന്നുമുതല്‍ ബുക്കിങ് ആരംഭിക്കും.
749 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 7000 ആര്‍പിഎമ്മില്‍ 54.2 ബിഎച്ച്പി കരുത്തും 5000 ആര്‍പിഎമ്മില്‍ 63 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഇത് വരുന്നത്. ഓരോ വളവിലും ഗിയര്‍ താഴ്ത്താതെ തന്നെ മുന്നോട്ടുപോകാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഇതിലുണ്ട്. കാസ്റ്റ് വീല്‍ വേരിയന്റിന് ആണ് 4,89,490 രൂപ. ട്യൂബ് ലെസ് സ്‌പോക്ക്ഡ് വീല്‍സ് വേര്‍ഷന്‍ വേണ്ടവര്‍ക്ക് ഏകദേശം 25000 രൂപ കൂടുതല്‍ നല്‍കേണ്ടതായി വരും. അതേസമയം ടോപ്പ് സ്‌പെസിഫിക് അന്റാര്‍ട്ടിക് സില്‍വര്‍ മോഡലിന് 6.29 ലക്ഷം രൂപയാണ് വില വരിക.
17.8 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക്. 815എംഎം സീറ്റ് ഉയരമുണ്ട്. രണ്ട് വീല്‍ ഓപ്ഷനുകളിലും മുന്നില്‍ 19 ഇഞ്ച് വീലും പിന്നില്‍ 17 ഇഞ്ച് വീലുമാണുള്ളത്. 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും മുന്നില്‍ 190 എംഎമ്മും പിന്നില്‍ 175 എംഎമ്മുമുള്ള അഡ്ജസ്റ്റബിള്‍ ഷോവ സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. സസ്‌പെന്‍ഷന്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന തരത്തില്‍ റിമോട്ട് റിയര്‍ പ്രീലോഡ് അഡ്ജസ്റ്റര്‍ സഹായിക്കും. മുന്നിലെ ഇരട്ട 280 എംഎം ഡിസ്‌കുകളും പിന്നിലെ സിംഗിള്‍ ഡിസ്‌കും കോര്‍ണറിങ് എബിഎസിന്റേയും ലീന്‍ സെന്‍സിറ്റീവ് ട്രാക്ഷന്‍ കണ്‍ട്രോളിന്റെയും പിന്തുണയോടെയാണ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നത്. അഞ്ച് റൈഡിങ് മോഡുകളോടെയാണ് വാഹനം വിപണിയില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates