'ഇഗ്നിസ്' തിരിച്ചുവരുന്നു, പുതിയ രൂപത്തിലും ഭാവത്തിലും; ഇലക്ട്രിക് പവര്‍ട്രെയിന്‍, 310 കിലോമീറ്റര്‍ റേഞ്ച്

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ പുതിയ കോംപാക്ട് ഇലക്ട്രിക് വാഹനത്തിനായി ഇഗ്നിസ് എന്ന പേര് ആഗോളതലത്തില്‍ തിരിച്ചുകൊണ്ടുവരുന്നു
Suzuki Ignis
Suzuki Ignissource: X
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ പുതിയ കോംപാക്ട് ഇലക്ട്രിക് വാഹനത്തിനായി ഇഗ്നിസ് എന്ന പേര് ആഗോളതലത്തില്‍ തിരിച്ചുകൊണ്ടുവരുന്നു. 2027 മുതല്‍ യൂറോപ്പിലും മറ്റ് വിപണികളിലും ഈ വാഹനം വില്‍പ്പനയ്‌ക്കെത്തും. ഇന്ത്യയിലെ ലോഞ്ച് ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

90 ബിഎച്ച്പി കരുത്തും 133 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എഫ്ഡബ്ല്യൂഡി മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന 26kwh എല്‍എഫ്പി (ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ്) ബാറ്ററി പായ്ക്കാണ് ഇതിന് കരുത്തുപകരുന്നത്. 310 കിലോമീറ്റര്‍ റേഞ്ച് ആണ് പ്രതീക്ഷിക്കുന്നത്. 25 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉണ്ടാവുക. ഇ- വിറ്റാരയുടെ HEARTECT-e പ്ലാറ്റ്‌ഫോമാണ് ഇതിലും പ്രതീക്ഷിക്കുന്നത്. മുന്‍വശത്ത് വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണുള്ളത്.

മുന്‍വശത്തെ എല്‍ഇഡി ഡിആര്‍എല്ലുകളോട് സാമ്യമുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് ഇഗ്നിസ് ഇവിയുടെ പിന്‍വശത്തുള്ളത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും റിവേഴ്‌സ് ലൈറ്റുകളും ഹാലൊജന്‍ യൂണിറ്റുകളാണ്. റൂഫ് മൗണ്ടഡ് സ്‌പോയിലറും പിന്‍വശത്തെ വിന്‍ഡ് സ്‌ക്രീന്‍ വൈപ്പറും വാഷറുമാണ് മറ്റു ഫീച്ചറുകള്‍.

നിലവില്‍ നിര്‍ത്തലാക്കിയ ഇഗ്നിസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവി പതിപ്പിന് 130എംഎം നീളക്കുറവും 125എംഎം വീതിക്കുറവുമുണ്ട്. എന്നാല്‍ 40എംഎം ഉയരവും 25എംഎം വീല്‍ബേസും കൂടുതലാണ്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, സെമി ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, സ്ലിം ടച്ച് എനേബിള്‍ഡ് എസി കണ്‍ട്രോളുകള്‍ എന്നിവയാണ് അകത്തളത്തിലെ പ്രത്യേകതകള്‍. സെന്റര്‍ കണ്‍സോളില്‍ 45 വാട്ട് ചാര്‍ജിങ് പോര്‍ട്ടുകളും സ്‌റ്റോറേജ് സ്‌പേസുകളുമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഇഗ്നിസിന് വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 2026 ഏപ്രിലില്‍ ഇത് ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു.

വൈ2വൈ എന്ന് കോഡ് നാമമുള്ള എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് മാരുതി വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. സുസുക്കി ഇഗ്നിസ് ഇവി ഇതിന് അനുയോജ്യമായേക്കാം. ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും വിപണിയില്‍ എത്തിയാല്‍ ഇത് എംജി കോമറ്റ് ഇവിയുമായി മത്സരിക്കാനാണ് സാധ്യത.

Suzuki Ignis
ഹൈക്രോസിന് പിന്നാലെ സ്‌ട്രോങ് ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് വേരിയന്റുമായി മാരുതിയും?; ഇന്‍വിക്ടോ അപ്‌ഡേറ്റ് വേർഷൻ ഉടന്‍
Suzuki Ignis
കിടിലന്‍ ലുക്ക്, നിരവധി ഫീച്ചറുകള്‍; ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ് യുവിയുടെ ഡിസൈന്‍ ചിത്രങ്ങള്‍ പുറത്ത്, ലോഞ്ച് ഡിസംബർ രണ്ടിന്
Summary

Suzuki Ignis Nameplate Makes Comeback With Electric Powertrain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Maruti Suzuki Invicto
Toyota Innova Hycross Facelift
Govt plans multi-year motor insurance for cars, bikes
Honda ALPHA
X

FOLLOW US

ON GOOGLE DISCOVER