

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഏത് തരം വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാതെ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാം. രജിസ്‌ട്രേഷന്‍ ആവശ്യമുള്ളവ ഏതൊക്കെ എന്നിവ അടങ്ങുന്നതാണ് നിര്‍ദേശങ്ങള്‍.
മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ ഉള്ളതും ,ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമില്‍ കൂടാത്തതും, 30 മിനുട്ട് ആവറേജ് പവര്‍ 250 വാട്ടില്‍ കുറവുള്ളതും ആയ വാഹനങ്ങള്‍ മാത്രമേ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാതെ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാവൂ.
ഈ നിബന്ധനകള്‍ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങള്‍ മോട്ടോര്‍ വാഹനത്തിന്റെ നിര്‍വചനത്തില്‍ വരുന്നവയും റജിസ്‌ടേഷന്‍ നമ്പര്‍ ആവശ്യമുള്ളവയുമാണ്. യാത്രകള്‍ സുരക്ഷിതമാക്കാന്‍ എല്ലാത്തരം ഇലക്ട്രിക് സ്‌കൂട്ടറുകളും ഹെല്‍മറ്റ് ധരിച്ച് മാത്രം ഉപയോഗിക്കുക.
അനലറ്റിക്കല്‍ തിങ്കിംഗ്, സ്‌പേഷ്യല്‍ ജഡ്ജ്‌മെന്റ്, വിഷ്വല്‍ സ്‌കാനിംഗ് എന്നിവയിലെ പോരയ്മകള്‍ പെട്ടെന്ന് ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, സ്വരക്ഷയുടെ കാര്യത്തില്‍റിസ്‌ക് എടുക്കാനുള്ള മനോഭാവം, റോഡ് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പരീശീലനക്കുറവ് എന്നീ കാരണങ്ങങ്ങള്‍ കുട്ടികളെ പെട്ടെന്ന് അപകടത്തില്‍ ചാടിക്കും. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളെ നമുക്ക് ചേര്‍ത്ത് പിടിക്കാം. അവരുടെ സുരക്ഷയെ കരുതി ഇത്തരം വാഹനങ്ങള്‍ അവര്‍ക്ക് നല്‍കാതിരിക്കു....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates