ജിയോയുടെ ഓഫര്‍ പെരുമഴ തുടരുന്നു ; 299 രൂപയ്ക്ക് ഇനി 4.5 ജിബി

പ്രതിദിനം 1.5 ജിബി നല്‍കിയിരുന്നതിന് പകരമായി 4.5 ജിബിയാണ് പുതിയ വാഗ്ദാനം. ജൂണ്‍ 30 വരെ ആണ് പുതിയ ഓഫറിന് കാലാവധി
ജിയോയുടെ ഓഫര്‍ പെരുമഴ തുടരുന്നു ; 299 രൂപയ്ക്ക് ഇനി 4.5 ജിബി
Updated on: 
1 min read

മുംബൈ: മൊബൈല്‍ കമ്പനികളുടെ കിടമത്സരം തുടരുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ജിയോ മുന്നോട്ട് വയ്ക്കുന്നത്. പ്രതിദിനം 1.5 ജിബി നല്‍കിയിരുന്നതിന് പകരമായി 4.5 ജിബിയാണ് പുതിയ വാഗ്ദാനം. ജൂണ്‍ 30 വരെ ആണ് പുതിയ ഓഫറിന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഫ്രീ റോമിങ്ങും പ്രതിദിനം നൂറ് എസ്എംഎസ്സുമാണ് 299 ന്റെ പ്ലാനില്‍ ഡേറ്റയ്ക്ക് പുറമേ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

299 ന് 1.5 ജിബി ഡാറ്റ 84 ദിവസത്തേക്കാണ് നേരത്തെ ലഭ്യമായിക്കൊണ്ടിരുന്നത്. പുതിയ ഓഫറിലൂടെ കൂടുതല്‍ ഈളുകളെ ആകര്‍ഷിക്കാനാകുമെന്നാണ് റിലയന്‍സ് ജിയോയുടെ കണക്കുകൂട്ടല്‍.ഡാറ്റയുദ്ധത്തിന് തുടക്കം കുറിച്ച റിലയന്‍സ് ജിയോയുടെ വരവിനെ തുടര്‍ന്ന് എയര്‍ടെല്ലും വോഡഫോണും ഡാറ്റ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com