മാസം 50,000 രൂപയുടെ വരുമാനം വേണോ?, എഫ്ഡിയില്‍ എത്ര നിക്ഷേപിക്കണം?; പലിശനിരക്ക് എത്ര?

അടുത്തകാലത്തായി റിട്ടയര്‍മെന്റ് കാലം മുന്‍കൂട്ടി കണ്ട് നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
 Fixed Deposit scheme
Fixed Deposit schemefile
Edited By:
Updated on
1 min read

അടുത്തകാലത്തായി റിട്ടയര്‍മെന്റ് കാലം മുന്‍കൂട്ടി കണ്ട് നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ സുഖമായി ജീവിക്കുന്നതിന് വേണ്ടിയാണ് നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നത്. കാലാവധിയാകുമ്പോള്‍ ലഭിക്കുന്ന വലിയ തുക ആകര്‍ഷകമായ ഏതെങ്കിലും എഫ്ഡി സ്‌കീമില്‍ നിക്ഷേപിച്ച് സ്ഥിര വരുമാനം നേടുക എന്നതാണ് പലരുടെയും ആഗ്രഹം. എല്ലാ മാസവും വരുമാനമായി നിങ്ങള്‍ 50000 രൂപയാണോ ആഗ്രഹിക്കുന്നത്? അങ്ങനെയെങ്കില്‍ എത്ര തുക നിക്ഷേപിക്കണം എന്ന് അറിയാമോ? കണക്കുകൂട്ടല്‍ ചുവടെ:

പ്രതിമാസ വരുമാനമായ 50,000 എന്നത് ഒരു വര്‍ഷത്തേയ്ക്ക് കണക്കാക്കുമ്പോള്‍ ആറു ലക്ഷം രൂപ വരും. ആറു ശതമാനം പലിശ ലഭിക്കുന്ന എഫ്ഡി സ്‌കീമിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ പ്രതിമാസം 50000 രൂപ വരുമാനം നേടാന്‍ ഒരു കോടിയെങ്കിലും സമ്പാദിക്കണമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഴു ശതമാനം പലിശ ലഭിക്കുന്ന സ്‌കീമിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ പ്രതിവര്‍ഷ വരുമാനമായി ആറു ലക്ഷം രൂപ ലഭിക്കാന്‍ 85.71 രൂപയുടെ സമ്പാദ്യം വേണ്ടി വരും.

8.5 ശതമാനം പലിശ നിരക്ക് ലഭിക്കുന്ന സ്‌കീമിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ പ്രതിമാസം 50000 രൂപയുടെ വരുമാനം ലഭിക്കാന്‍ 70.59 ലക്ഷം രൂപയുടെ സമ്പാദ്യം മതിയെന്നും കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ 7.5 ശതമാനം പലിശ ലഭിക്കുന്ന സ്‌കീമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കൈയില്‍ 80 ലക്ഷം രൂപ വേണ്ടി വരും. ചില സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

 Fixed Deposit scheme
മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകള്‍ എഫ്ഡി നിരക്കുകള്‍ പുതുക്കി
 Fixed Deposit scheme
കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?, ആശങ്ക
Summary

50,000 monthly income from FD: Corpus, interest rate, explained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com