

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് പ്രധാനപ്പെട്ട ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്‌കരിച്ചു. ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.
ഫെഡറല്‍ ബാങ്കിന്റെ പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 17 മുതല്‍ നിലവില്‍ വന്നു. മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കിലാണ് മാറ്റം വരുത്തിയത്. ഇതോടെ ജനറല്‍ പബ്ലിക്കിന് വിവിധ കാലാവധികളുടെ അടിസ്ഥാനത്തില്‍ മൂന്ന് ശതമാനം മുതല്‍ 6.70 ശതമാനം വരെയാണ് പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനം മുതല്‍ 7.20 ശതമാനം വരെ പലിശ ലഭിക്കും. 48 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് 7.20 ശതമാനം പലിശ ലഭിക്കുക.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 19 മുതല്‍ നിലവില്‍ വന്നു. മൂന്ന് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കാണ് പുതുക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പലിശനിരക്കിലാണ് മാറ്റം വരുത്തിയത്.10 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ നിലവില്‍ ഏഴു ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിന്റെ പുതുക്കിയ പലിശനിരക്ക് 7.10 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയിലെ മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ജനറല്‍ പബ്ലിക്കിന് 6.50 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം വരെയും പലിശയാണ് ലഭ്യമാക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 27 മുതല്‍ നിലവില്‍ വന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കുകളുടെ അതത് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates