മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം, 8.50 ശതമാനം വരെ പലിശ; അറിയാം ബാങ്കുകളുടെ പട്ടിക

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്.
fixed deposit
fixed depositai image
Edited By:
Updated on
1 min read

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഹ്രസ്വകാല നേട്ടം ലക്ഷ്യമിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ ചിലപ്പോള്‍ കൈ പൊള്ളാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാലം ലക്ഷ്യമിട്ട് വിപണിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുള്ളൂ എന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം.

മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ഭൂരിഭാഗം പേരും റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവരാണ്. പ്രായാധിക്യം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് റിസ്‌ക് എടുക്കുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കുന്നത്.നിലവില്‍ എഫ്ഡിയില്‍ നിന്നുള്ള ആകര്‍ഷണം കുറഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാര്‍ എഫ്ഡിയെ തന്നെ ആശ്രയിക്കുന്നത് തുടരുകയാണ്. ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുമെന്നതാണ് എഫ്ഡിയെ തന്നെ ആശ്രയിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം. കൂടാതെ റിസ്‌ക് എടുക്കാതെ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുമെങ്കില്‍ എഫ്ഡിയില്‍ തുടരുന്നതില്‍ എന്താണ് തെറ്റ് എന്ന ചോദ്യവും ഉയരുന്നുണ്ട്. 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം വരെ ഉയര്‍ന്ന പലിശനിരക്ക് ചില ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ ചുവടെ:

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം വരെ എഫ്ഡി പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആണ് അഞ്ചു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശ നല്‍കുന്നത്

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്: 8.00 ശതമാനം

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് - 7.25 ശതമാനം പലിശ

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.50 ശതമാനം പലിശ

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 6.25 ശതമാനം പലിശ

ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 6.75 ശതമാനം പലിശ

സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് - 7.25 ശതമാനം പലിശ

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.70 ശതമാനം പലിശ

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.50 ശതമാനം പലിശ

fixed deposit
കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?, ആശങ്ക
fixed deposit
എല്‍പിജി ഇ-കെവൈസി, ബോര്‍ഡിങ് പാസ്, ഐടിആര്‍ റിട്ടേണ്‍...; സെപ്റ്റംബര്‍ ഒന്നുമുതല്‍ നിരവധി മാറ്റങ്ങള്‍
Summary

FD rate up to 8.5% for senior citizens investing for five years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com