ബാങ്ക് ഓഫ് ബറോഡ vs കാനറ ബാങ്ക്; 555 ദിവസത്തെ എഫ്ഡി സ്‌കീമില്‍ എവിടെയാണ് കൂടുതല്‍ നേട്ടം?

രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ വ്യത്യസ്ത കാലയളവുകളിലുള്ള എഫ്ഡി സ്‌കീമുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
fixed deposit scheme
fixed deposit schemeപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ദീര്‍ഘകാലം ലക്ഷ്യമിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ റിസ്‌ക് നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം തേടി ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റുകളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് അപകടസാധ്യതകളൊന്നുമില്ലാതെ ഉറപ്പായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് എഫ്ഡികള്‍ തന്നെയാണ് ഇപ്പോഴും പ്രിയപ്പെട്ട ചോയ്‌സ്.

രാജ്യത്തെ പ്രധാനപ്പെട്ട പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ വ്യത്യസ്ത കാലയളവുകളിലുള്ള എഫ്ഡി സ്‌കീമുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ 555 ദിവസത്തെ സ്‌പെഷ്യല്‍ എഫ്ഡി സ്‌കീമിന് 6.75 ശതമാനം പലിശയാണ് നല്‍കുന്നത്. ഗോള്‍ഡന്‍ ഗോള്‍ ഡെപ്പോസിറ്റ് സ്‌കീം എന്നാണ് ഇത് അറിയപ്പെടുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ സ്‌കീം അനുസരിച്ച് 7.25 ശതമാനം പലിശയാണ് ലഭിക്കുന്നത്.

കാനറ ബാങ്കിന്റെ 555 ദിവസത്തെ പ്രത്യേക നിക്ഷേപ പദ്ധതിക്ക് 6.60 ശതമാനം പലിശയാണ് നല്‍കുന്നത്. ഈ സ്‌കീം സ്വീകരിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശ ലഭിക്കും. ബാങ്ക് ഓഫ് ബറോഡയില്‍ 555 ദിവസത്തെ എഫ്ഡിയില്‍ 2,00,000 രൂപ നിക്ഷേപിച്ചാല്‍ 20,726 രൂപയാണ് പലിശയിനത്തില്‍ ലഭിക്കുക. അതായത് ആകെ 2,20,726 രൂപയാണ് കിട്ടുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതില്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കും.

fixed deposit scheme
വെറും 15 മാസത്തില്‍ താഴെ, 42,000 രൂപ പലിശ വരുമാനം; അറിയാം പൊതുമേഖല ബാങ്കുകളിലെ സ്‌പെഷ്യല്‍ എഫ്ഡി സ്‌കീമുകള്‍
fixed deposit scheme
കൂടുതല്‍ നേട്ടം, കെഎസ്എഫ്ഇ ചിട്ടിയും മ്യൂച്ചല്‍ ഫണ്ടും ചേര്‍ത്തുള്ള സമ്പാദ്യതന്ത്രം; അറിയാം വിശദമായി
Summary

Bank of Baroda vs Canara Bank; Which has more benefits in the 555-day FD scheme?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com