ഒരു രൂപയ്ക്ക് ഒരു മാസത്തേയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റ; ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍

ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു
BSNL OFFER
BSNL OFFERഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. 'ദീപാവലി ബൊനാന്‍സ 2025' എന്ന പേരിലുള്ള ഈ ഓഫറില്‍, പുതിയ ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് കേവലം ഒരു രൂപ ചെലവില്‍ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭിക്കും. ഫോര്‍ജി നെറ്റ് വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോള്‍, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങള്‍.

BSNL OFFER
ഒഴുകിയെത്തിയത് 2.16 ലക്ഷം കോടി; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കുതിപ്പ്; കണക്ക് ഇങ്ങനെ

നവംബര്‍ 15നകം പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതല്‍ 30 ദിവസത്തേക്കാണ് ആനുകൂല്യങ്ങള്‍ ലഭ്യമാവുക. ഓഗസ്റ്റില്‍ കമ്പനി അവതരിപ്പിച്ച സമാനമായ 'ഫ്രീഡം ഓഫര്‍' വലിയ വിജയം കണ്ടിരുന്നു. ആ മാസം 1.3 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ ചേര്‍ക്കാന്‍ ഈ ഓഫര്‍ ബിഎസ്എന്‍എല്ലിനെ സഹായിച്ചിരുന്നു.

BSNL OFFER
ലക്ഷ്യം പതിവായുള്ള വരുമാനമോ?, ദീര്‍ഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം
Summary

BSNL Diwali Bonanza Offer: Free 4G Mobile Services, Unlimited Calls, And Internet Data For Just Re 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com