ഫ്രീഡം 2.0: ഒരു രൂപ ഓഫറുമായി ബിഎസ്എല്‍എല്‍, കൈനിറയെ ആനുകൂല്യങ്ങള്‍

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫ്രീഡം 2.0 സ്‌കീമിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍
BSNL Independence Day 2026 recharge plan
BSNL Independence Day 2026 recharge planFILE
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫ്രീഡം 2.0 സ്‌കീമിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഈ പദ്ധതിയുടെ ഭാഗമായി വെറും ഒരു രൂപയ്ക്ക് പുതിയ ബിഎസ്എന്‍എല്‍ സിം കാര്‍ഡ് സ്വന്തമാക്കാം. ഇതിന് പുറമേ പുതിയ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിന ഡേറ്റയും എസ്എംഎസും ലഭിക്കും. കൂടാതെ 2399 രൂപ വിലയുള്ള ദീര്‍ഘകാല വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് ഫ്രീഡം 2.0 സ്‌കീമിന്റെ ഭാഗമായുള്ള ഓഫര്‍ ലഭിക്കുക. ഒരു രൂപ സിം ഓഫര്‍ സ്വന്തമാക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ക്ക് ഒപ്പം പ്രതിദിനം ഒരു ജിബി ഡേറ്റയും നൂറ് എസ്എംഎസും ലഭിക്കും. 24 ദിവസമാണ് കാലാവധി.

അതായത് ഒരു രൂപ സിം കാര്‍ഡ് ഓഫര്‍ സ്വന്തമാക്കുന്നവര്‍ക്ക് 24 ദിവസം വരെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടിയ തുക നല്‍കി പുതിയ സിം കണക്ഷന്‍ എടുക്കാതെ ബിഎസ്എന്‍എല്‍ സേവനങ്ങള്‍ പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ വളരെ പ്രയോജനകരമാണെന്ന് കമ്പനി അവകാശപ്പെട്ടു.

BSNL Independence Day 2026 recharge plan
ഒലിച്ചുപോയത് ഒരു ലക്ഷം കോടി രൂപ; അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ
BSNL Independence Day 2026 recharge plan
സ്വര്‍ണം പണയം വെയ്ക്കാന്‍ പോകുകയാണോ?, അഞ്ചുശതമാനം പോലും പലിശ ഇല്ല; അറിയാം കെഎസ്എഫ്ഇയുടെ കിടിലന്‍ പ്ലാന്‍
Summary

BSNL Independence Day 2026 recharge plans: Get 1 GB per day with unlimited calling

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com