

മാസം 15,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇന്ത്യയിലുണ്ട്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഇവര്‍ക്ക് അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ കടംവാങ്ങാതെ ജീവിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനായി 60-30-10 ബജറ്റിങ് ഫോര്‍മുല അനുസരിച്ച് ലഭിക്കുന്ന ശമ്പളത്തെ ക്രമീകരിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പലപ്പോഴും ശുപാര്‍ശ ചെയ്യുന്ന ഒരു ലളിതമായ രീതിയാണ് 60-30-10 ബജറ്റിങ് ഫോര്‍മുല. പ്രതിമാസം 15,000 രൂപ ശമ്പളമുള്ള ഒരാളുടെ വരുമാനത്തെ ഈ ഫോര്‍മുല പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നു. അത്യാവശ്യ ചെലവുകള്‍, വ്യക്തിഗത ചെലവുകള്‍, സമ്പാദ്യം.
1. അത്യാവശ്യ ചെലവുകള്‍ക്കായി 60 ശതമാനം മാറ്റിവെക്കുക
വരുമാനത്തിന്റെ വലിയൊരു പങ്ക്, അതായത് ഏകദേശം 9,000 രൂപ, ഒഴിവാക്കാനാകാത്ത വീട്ടുചെലവുകള്‍ക്കായി നീക്കിവെക്കണം. വാടക, പലചരക്ക് സാധനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍ (കറന്റ്, വെള്ളം മുതലായവ), യാത്രാച്ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ ചെലവുകള്‍ അനുവദിച്ച ബജറ്റിനുള്ളില്‍ ഒതുക്കേണ്ടത് വളരെ പ്രധാനമാണ്. അത്യാവശ്യ ചെലവുകള്‍ നിയന്ത്രണത്തിലാക്കാന്‍ അടിക്കടിയുള്ള ഹോട്ടല്‍ ഭക്ഷണം, അനാവശ്യമായ സാധനങ്ങള്‍ വാങ്ങല്‍, ആവശ്യമില്ലാത്ത സബ്സ്‌ക്രിപ്ഷനുകള്‍ എന്നിവ കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
2. വ്യക്തിഗത-ജീവിതശൈലി ചെലവുകള്‍ക്കായി 30 ശതമാനം സൂക്ഷിക്കുക
വ്യക്തിഗത ആവശ്യങ്ങള്‍ക്കും മറ്റ് ആഗ്രഹങ്ങള്‍ക്കുമായി ഏകദേശം 4,500 രൂപ മാറ്റിവെക്കാം. വസ്ത്രങ്ങള്‍, കുടുംബത്തോടൊപ്പമുള്ള യാത്രകള്‍, ഉത്സവങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍, മൊബൈല്‍ റീചാര്‍ജുകള്‍, വിനോദം അല്ലെങ്കില്‍ ചെറിയ ചെറിയ ആരോഗ്യപരമായ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം.
ഈ തുക ഒരു നിശ്ചിത പരിധിയായി കാണുക. ഇതില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നത് മൊത്തത്തിലുള്ള ബജറ്റിനെ ബാധിക്കും. മാസം അവസാനിക്കുന്നതിന് മുന്‍പ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
3. എല്ലാ മാസവും കുറഞ്ഞത് 10 ശതമാനമെങ്കിലും സമ്പാദിക്കുക
വരുമാനം പരിമിതമാണെങ്കില്‍ പോലും സമ്പാദ്യത്തെ അവഗണിക്കരുത്. ഈ ഫോര്‍മുല അനുസരിച്ച്, എല്ലാ മാസവും കുറഞ്ഞത് 1,500 രൂപയെങ്കിലും മാറ്റിവെക്കണം. ഈ തുക അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള ഒരു ഫണ്ടായി സേവിങ്‌സ്് അക്കൗണ്ടില്‍ സൂക്ഷിക്കുകയോ, ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ കുറഞ്ഞ റിസ്‌ക് ഉള്ള മാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കുകയോ ചെയ്യാം. ദൈനംദിന ചെലവുകളുടെ കൃത്യമായ ഒരു കണക്ക് സൂക്ഷിക്കുന്നതും നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates