മലക്കപ്പാറയിൽ ആദ്യ എടിഎം; സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചു

സൗത്ത് ഇന്ത്യൻ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ബെന്നി പി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു
അഡ്വ.ബെന്നി പി തോമസ് ഉദ്ഘാടനം ചെയ്യുന്നു
അഡ്വ.ബെന്നി പി തോമസ് ഉദ്ഘാടനം ചെയ്യുന്നു
Updated on
1 min read

തൃശൂർ: ടിസിപിഎൽ ബിവറേജസ് ആൻഡ് ഫുഡ് ലിമിറ്റഡ്, സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് മലക്കപ്പാറയിൽ ആദ്യ എടിഎം തുറന്നു. ടിസിപിഎൽ ബിവറേജസ് ആൻഡ് ഫുഡ് ലിമിറ്റഡ് ജനറൽ മാനേജർ പി ബി അച്ചയ്യ, ഇരിങ്ങാലക്കുട റീജിയൺ ഹെഡ് റാണി സക്കറിയസ്, ചാലക്കുടി ക്ലസ്റ്റര്‍ ഹെഡ് പയസ് പി ഇഗ്നേഷ്യസ് എന്നിവരുടെ സാന്നിധ്യത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ബെന്നി പി തോമസ് എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചു.

അഡ്വ.ബെന്നി പി തോമസ് ഉദ്ഘാടനം ചെയ്യുന്നു
റെക്കോര്‍ഡ് വില്‍പ്പന; ചരിത്ര നേട്ടവുമായി ഹ്യുണ്ടായ്

എടിഎം ലൊക്കേഷൻ പ്രാദേശികർക്ക് മാത്രമല്ല വിനോദസഞ്ചാരികൾക്കും ടാറ്റ ജീവനക്കാർക്കും ഉപകാരപ്രദമായിരിക്കും. അവശ്യ സാമ്പത്തിക സേവനങ്ങളിലേക്ക് എളുപ്പത്തിൽ സേവനം ഉറപ്പാക്കുന്നു. മേഖലയിലെ ആദ്യത്തെ എടിഎം എന്ന നിലയിൽ മലക്കപ്പാറയിലെ ജനങ്ങൾ കൂടുതൽ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നതിന് ഇതൊരു ചുവടുവെപ്പാണെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com