ആമസോണിന്റെ പേരില്‍ തട്ടിപ്പ്; ഓര്‍ഡര്‍ ചെയ്യാത്ത സാധനങ്ങള്‍ വീട്ടിലെത്തും, വന്‍തുക ഈടാക്കും, മുന്നറിയിപ്പ്

ഉപയോക്താക്കള്‍, മറ്റാരെങ്കിലും സാധനങ്ങള്‍ അയച്ചിട്ടുണ്ടാകുമെന്ന് വിശ്വസിച്ച് പണം നല്‍കും
Fraud on behalf of Amazon; Unordered items will arrive at home and will be charged heavily,
പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണിന്റെ പേരില്‍ പുതിയ തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓര്‍ഡര്‍ ചെയ്യാത്ത സാധനങ്ങള്‍ ഉപഭോക്താക്കളുടെ പേരില്‍ അയച്ച് പണം തട്ടുന്നതാണ് തട്ടിപ്പുകാരുടെ രീതി. സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന സമയത്ത് പണം നല്‍കണമെന്ന് ആവശ്യപ്പെടും.

ഉപയോക്താക്കള്‍, മറ്റാരെങ്കിലും സാധനങ്ങള്‍ അയച്ചിട്ടുണ്ടാകുമെന്ന് വിശ്വസിച്ച് പണം നല്‍കും. എന്നാല്‍ പാഴ്‌സലുകള്‍ തുറന്നാല്‍ ലഭിക്കുന്നത് കുറഞ്ഞ മൂല്യമുള്ള വസ്തുക്കളാകും. ഇവയ്ക്ക് വന്‍തുകയായിരിക്കും ഇടാക്കുക. നോയിഡയിലെ സെക്ടര്‍ 82, ഉദ്യോഗ് വിഹാര്‍ സൊസൈറ്റിയില്‍ അടുത്തിടെ സമാനമായ തട്ടിപ്പ് നടന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Fraud on behalf of Amazon; Unordered items will arrive at home and will be charged heavily,
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 57,000ലേക്ക്

ആമസോണില്‍ നിന്ന് ഒരു പാഴ്‌സല്‍ ഉണ്ടെന്ന് പറഞ്ഞ് ഡെലിവറി ബോയ് പണം തട്ടിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ ആമസോണിന്റെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ടപ്പോള്‍ സാധനം അയച്ച ആളുടെ വിശദാംശങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ കഴിഞ്ഞ ദിവസത്തെ പാഴ്സലിന്റെ ബാര്‍ കോഡ് വഴിയാണ് തട്ടിപ്പ് നടന്നതെന്നു സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉപയോക്താവിന്റെ കുടുംബം യുപിയിലെ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com