

മുംബൈ: ധന്‍രേതസ്, ലക്ഷ്മീപൂജ ദിവസങ്ങളിലായി രാജ്യത്താകെ ഏതാണ്ട് 62,000 കോടിയില്‍പ്പരം രൂപയുടെ സ്വര്‍ണ വില്‍പ്പന നടന്നു. ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സിലാണ് (ജിജെസി) കണക്കുകള്‍ പുറത്തുവിട്ടത്.
ആഭരണങ്ങളായും നാണയങ്ങളായുമാണ് കൂടുതലും ഇടപാടുകള്‍. സ്വര്‍ണവില കുറഞ്ഞു നിന്നതും സഹായമായി. മുന്‍പ് സ്വര്‍ണം വാങ്ങിയപ്പോഴുള്ള നേട്ടവും ആളുകളെ വീണ്ടും വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നു ജിജെസി ചെയര്‍മാന്‍ രാജേഷ് രോധ്‌കെ പറഞ്ഞു.
2025ലെ ലക്ഷ്മീപൂജ സമയത്തേക്കാള്‍ 2026 നവംബറില്‍ വിലയില്‍ 9 മുതല്‍ 14 ശതമാനം വരെ വര്‍ധനയുണ്ടായി. നിക്ഷേപമെന്ന നിലയില്‍ നോക്കുമ്പോള്‍ ഇത് മികച്ച നേട്ടമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates