ജിഎസ്ടി: വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നിര്‍ദേശങ്ങളുമായി ജിഎസ്ടി കമ്മീഷണര്‍

2024- 2025 സാമ്പത്തിക വര്‍ഷം മുതല്‍ പുതുതായി കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ സ്‌കീം തെരഞ്ഞെടുക്കനുള്ള ഓപ്ഷന്‍ 31 മാര്‍ച്ച് 2024 നോ അതിന് മുന്‍പോ ഫയല്‍ ചെയ്യണം
ജിഎസ്ടി: വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജിഎസ്ടി: വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാരികള്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് നിര്‍ദേശവുമായി സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍.

2024- 2025 സാമ്പത്തിക വര്‍ഷം മുതല്‍ പുതുതായി കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ സ്‌കീം തെരഞ്ഞെടുക്കനുള്ള ഓപ്ഷന്‍ 31 മാര്‍ച്ച് 2024 നോ അതിന് മുന്‍പോ ഫയല്‍ ചെയ്യണം. നിലവില്‍ കോമ്പോസിഷന്‍ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവര്‍ക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷന്‍ നല്‍കേണ്ടതില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ജിഎസ്ടി റൂള്‍ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ യൂണീക്ക് ആയ തുടര്‍ സീരീസ്സില്‍ ഉള്ള ടാക്‌സ് ഇന്‍വോയ്‌സുകള്‍ ആണ് ഉപയോഗിക്കേണ്ടത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് ഉറപ്പ് വരുത്തണം.

2017- 2018 മുതല്‍ 20222023 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍, ഒരു പാനില്‍ രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുകളിലെയും മൊത്ത വാര്‍ഷിക വിറ്റ് വരവ് 5 കോടി കടന്നിട്ടുള്ള നികുതിദായകര്‍ 2024 ഏപ്രില്‍ 1 മുതല്‍ സാധനങ്ങളുടെയോ, സേവനങ്ങളുടെയോ സപ്ലയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് ടു ബിസിനസ് ഇടപാടുകളില്‍ നിര്‍ബന്ധമായും ഇ ഇന്‍വോയ്‌സിങ് ചെയ്യണം.

ഇ-ഇന്‍വോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇന്‍വോയ്‌സിങ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവില്ല. എല്ലാ നികുതിദായകരും കര്‍ശനമായി ഇ ഇന്‍വോയ്‌സുകള്‍ നല്‍കണം. അല്ലാത്ത പക്ഷം ജിഎസ്ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജിഎസ്ടി: വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തമാശ ആയി പറഞ്ഞു; ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പദ്മജ

ജി.എസ്.ടി.ആര്‍ 1 / 3ബി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്കുള്ള െ്രെതമാസ റിട്ടേണ്‍ ഫയലിംഗ് സ്‌കീമായ ക്യു.ആര്‍.എം.പി , 2024 2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദം മുതല്‍ തന്നെ (2024 ഏപ്രില്‍ 1 മുതല്‍ 2024 ജൂണ്‍ 30 വരെ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷന്‍ ഫയല്‍ ചെയ്യുവാനുള്ള അവസരം 2024 ഏപ്രില്‍ 30 വരെ ജി.എസ്.ടി പോര്‍ട്ടലില്‍ ലഭ്യമാണ്. നിലവില്‍ ക്യുആര്‍എംപി സ്‌കീമില്‍ ഉള്ളവര്‍ക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാന്‍ അടിസ്ഥാനമാക്കിയുള്ള 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്ത വിറ്റുവരവ് 5 കോടിയില്‍ കവിയാത്തവര്‍ക്കാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഈ സ്‌കീമിന്റെ ആനുകൂല്യത്തിനുള്ള അര്‍ഹത.

ഐജിഎസ്ടി അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ, സെസ്സ് യൂണിറ്റുകളിലേക്കോ, സാധനങ്ങളോ, സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും, എല്ലാ സാമ്പത്തിക വര്‍ഷവും കയറ്റുമതി നടത്തുന്നതിന് മുന്‍പ് തന്നെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് FORM GST RFD 11 കമ്മീഷണര്‍ മുന്‍പാകെ ഫയല്‍ ചെയ്യേണ്ടതാണ്. 2024-2025 സാമ്പത്തിക വര്‍ഷത്തെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് സമര്‍പ്പിക്കുവാനുള്ള സൗകര്യം 01/04/2024 മുതല്‍ ജി.എസ്.ടി കോമണ്‍ പോര്‍ട്ടലില്‍ ലഭ്യമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com