തമാശ ആയി പറഞ്ഞു; ഇങ്ങനെ വരുമെന്ന് പ്രതീക്ഷിച്ചില്ല; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പദ്മജ

ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലെന്നും പദ്മജ
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പദ്മജ വേണുഗോപാല്‍
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പദ്മജ വേണുഗോപാല്‍ഫെയ്‌സ്ബുക്ക്‌
Updated on
1 min read

തിരുവന്തപുരം: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. അഭ്യൂഹങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നു പദ്മജ പറഞ്ഞു. ബിജെപിയില്‍ ചേരുകയാണെന്ന പ്രചാരണം ശക്തമായതിനു പിന്നാലെയാണു പദ്മജ സാമൂഹിക മാധ്യമത്തിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.

ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലെന്നും പദ്മജ പറഞ്ഞു. 'എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്. ഇപ്പോഴും അതു ശക്തമായി നിഷേധിക്കുന്നു. അവര്‍ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്. ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാന്‍ പറ്റും എന്ന് തമാശ ആയി ഞാന്‍ പറഞ്ഞു. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല'' പദ്മജ വിശദീകരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം തള്ളി പദ്മജ വേണുഗോപാല്‍
വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു, മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി; കണ്‍ട്രോള്‍ റൂം, നഷ്ടപരിഹാര തുക വേഗത്തില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com