മഞ്ഞുരുകുമോ?; നിര്‍ണായക ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ച ഇന്ന്

റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യന്‍ കയറ്റുമതിക്ക് അമേരിക്കന്‍ പ്രസിഡന്റ് 50 ശതമാനം തീരുവ ചുമത്തി ആഴ്ചകള്‍ക്ക് ശേഷം, നിര്‍ണായക വ്യാപാര കരാറിന് രൂപം നല്‍കുന്നതിനായി ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ചര്‍ച്ച നടത്തും
narendra modi, donald trump
narendra modi, donald trumpഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യന്‍ കയറ്റുമതിക്ക് അമേരിക്കന്‍ പ്രസിഡന്റ് 50 ശതമാനം തീരുവ ചുമത്തി ആഴ്ചകള്‍ക്ക് ശേഷം, നിര്‍ണായക വ്യാപാര കരാറിന് രൂപം നല്‍കുന്നതിനായി ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറിന് രൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് പ്രതിനിധി സംഘം ഡല്‍ഹിയിലെത്തിയത്. ചര്‍ച്ച വ്യാപാരരംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷ.

ദക്ഷിണേഷ്യയ്ക്കുള്ള യുഎസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പക്ഷത്തെ നയിക്കും. വാണിജ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രാജേഷ് അഗര്‍വാള്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച, ഇന്ത്യയുമായി ഒരു വ്യാപാര കരാറിന് രൂപം നല്‍കുന്നതില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. വ്യാപാര ചര്‍ച്ചകള്‍ 'ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന്' വഴിയൊരുക്കുമെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിന് മറുപടി നല്‍കിയത്.

narendra modi, donald trump
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, ആദ്യ 15 മിനിറ്റ് ഇവര്‍ക്ക് മാത്രം അവസരം; പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍

അധിക തീരുവ ഏര്‍പ്പെടുത്തിയത് മൂലം അനിശ്ചിതത്വത്തിലായ സ്വതന്ത്ര വ്യാപാര കരാറിനെ രക്ഷിക്കാനുള്ള സാധ്യതയ്ക്ക് ചര്‍ച്ച തുടക്കമിടുമെന്നാണ് വിലയിരുത്തല്‍. ഇതിനകം അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആറാമത്തെ റൗണ്ട് ഓഗസ്റ്റ് 25 മുതല്‍ 29 വരെ ആസൂത്രണം ചെയ്തിരുന്നു. പിന്നീട് ഇത് പുനഃക്രമീകരിക്കുകയായിരുന്നു. 2025 അവസാനത്തോടെ ഒരു ഇടക്കാല വ്യാപാര കരാറിന് രൂപം നല്‍കാനാണ് ഇന്ത്യയും യുഎസും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളിലേക്ക് കൂടുതല്‍ ആക്‌സസ് അമേരിക്ക തേടിയത് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ ഇടയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

narendra modi, donald trump
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി; ഇന്നുകൂടി അവസരം
Summary

India, US back at table for trade pact, eye breakthrough amid tariff standoff

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com